കണ്ണിനും കണ്ണായി നേടി പല
പൊന്നിൻ കിനാക്കളിൽ മൂടി
നിന്നെ വളർത്തിയ നാഥൻ പോയി
വിണ്ണിലേക്കെന്നാത്മ നാഥൻ
കൂരിരുൾ മാത്രമെൻ ലോകം അതിൽ
പോരുന്നു നീയായ ദീപം
നീയാണെൻ ജീവിതമെന്നും ഇനി
നീയല്ലാതില്ലെനിക്കൊന്നും
പൊന്മിഴി പൂട്ടി മയങ്ങൂ എന്റെ
കണ്മണീ നീയൊന്നുറങ്ങൂ