Kanninu kannaaya kannaa

കണ്ണിനു കണ്ണായ കണ്ണാ
Work
Year
Language

�കണ്ണിനു കണ്ണായ കണ്ണാ എന്നും
ഗുരുവായൂര്‍ വാഴും താമരക്കണ്ണാ
കണ്ണിനു കണ്ണായ കണ്ണാ

ഈരേഴുലോകവും നിന്നെക്കാണാന്‍
ഇരവും പകലും തേടുന്നൂ
മഴമുകില്‍ വര്‍ണ്ണാ നിന്നുടല്‍ കാണാന്‍
മനസ്സിനു കണ്ണുകള്‍ നല്‍കൂ നീ

മുരളികയാലൊരു തേന്മഴ ചൊരിയൂ
മുരഹര നീയെന്‍ ഹൃദയത്തില്‍
മുരളികയാലൊരു തേന്മഴ ചൊരിയൂ
പകരം ഞാനെന്‍ ജീവിത മാലിക
ചാര്‍ത്താം നിന്‍ തിരുമാറിടത്തില്‍
കണ്ണിനു കണ്ണായ കണ്ണാ....

�kaṇṇinu kaṇṇāya kaṇṇā ĕnnuṁ
guruvāyūr vāḻuṁ tāmarakkaṇṇā
kaṇṇinu kaṇṇāya kaṇṇā

īreḻulogavuṁ ninnĕkkāṇān
iravuṁ pagaluṁ teḍunnū
maḻamugil varṇṇā ninnuḍal kāṇān
manassinu kaṇṇugaḽ nalgū nī

muraḽigayālŏru tenmaḻa sŏriyū
murahara nīyĕn hṛdayattil
muraḽigayālŏru tenmaḻa sŏriyū
pagaraṁ ñānĕn jīvida māliga
sārttāṁ nin dirumāṟiḍattil
kaṇṇinu kaṇṇāya kaṇṇā....