Kanninot kannum sernn

കണ്ണിനോട് കണ്ണും ചേര്‍ന്ന്
Year
Language

(പു) കണ്ണിനോടു കണ്ണു ചേര്‍ന്നു കാഴ്ച വെച്ചു മാനസം
കണ്ടു നമ്മള്‍ ഒന്നായെന്നും പ്രേമജീവിതം
(സ്ത്രീ) കണ്ണിനോടു കണ്ണു ചേര്‍ന്നു കാഴ്ച വെച്ചു മാനസം
രണ്ടുപേരുമാര്‍ന്നു നമ്മള്‍ രാഗജീവിതം

((പു) കണ്ണിനോടു കണ്ണു )
((സ്ത്രീ) കണ്ണിനോടു)

(പു) പാരിലാരു ഞാനെന്നേതും തീരേയോര്‍ത്തീടാതെയീ
പാതവക്കില്‍ കണ്ടോരെന്നില്‍ പ്രാണനേകി എന്തു നീ
(സ്ത്രീ) ചന്തമുള്ള റോസാ പൂത്തതെന്തു മണ്ണിലാകിലും
കൂന്തല്‍ തന്നില്‍ ചൂടുന്നീലേ കാന്തി കാണ്‍കിലേവരും
((പു) പാരിലാരു )
((സ്ത്രീ) ഓ.. ചന്തമുള്ള )
(പു) പ്രണയാനുകൂലമായ്
(സ്ത്രീ) മധുമാസകാലമായ്
(ഡു) പ്രണയാനുകൂലമായ് മധുമാസകാലമായ്
കണ്ണിനോടു കണ്ണു ചേര്‍ന്നു കാഴ്ച വെച്ചു മാനസം
രണ്ടുപേരുമാര്‍ന്നു നമ്മള്‍ രാഗജീവിതം

(സ്ത്രീ) തണല്‍ തരാന്‍ പൂമരങ്ങള്‍ തഴുകുവാന്‍ തെന്നലും
(പു) അഴകിന്റെ കാവ്യമായ് നീ അണയുന്നു മുന്നിലും
((സ്ത്രീ) ഓ... തണല്‍ തരാന്‍ )
((പു) അഴകിന്റെ )
(സ്ത്രീ) അനുരാഗമോഹനം
(പു) ഇനിയെന്നുമീ വനം
(ഡു) അനുരാഗമോഹനം ഇനിയെന്നുമീ വനം
കണ്ണിനോടു കണ്ണു ചേര്‍ന്നു കാഴ്ച വെച്ചു മാനസം
രണ്ടുപേരുമാര്‍ന്നു നമ്മള്‍ രാഗജീവിതം

(pu) kaṇṇinoḍu kaṇṇu sernnu kāḻsa vĕccu mānasaṁ
kaṇḍu nammaḽ ŏnnāyĕnnuṁ premajīvidaṁ
(strī) kaṇṇinoḍu kaṇṇu sernnu kāḻsa vĕccu mānasaṁ
raṇḍuberumārnnu nammaḽ rāgajīvidaṁ

((pu) kaṇṇinoḍu kaṇṇu )
((strī) kaṇṇinoḍu)

(pu) pārilāru ñānĕnneduṁ tīreyorttīḍādĕyī
pādavakkil kaṇḍorĕnnil prāṇanegi ĕndu nī
(strī) sandamuḽḽa ṟosā pūttadĕndu maṇṇilāgiluṁ
kūndal tannil sūḍunnīle kāndi kāṇgilevaruṁ
((pu) pārilāru )
((strī) o.. sandamuḽḽa )
(pu) praṇayānugūlamāy
(strī) madhumāsagālamāy
(ḍu) praṇayānugūlamāy madhumāsagālamāy
kaṇṇinoḍu kaṇṇu sernnu kāḻsa vĕccu mānasaṁ
raṇḍuberumārnnu nammaḽ rāgajīvidaṁ

(strī) taṇal tarān pūmaraṅṅaḽ taḻuguvān dĕnnaluṁ
(pu) aḻaginṟĕ kāvyamāy nī aṇayunnu munniluṁ
((strī) o... taṇal tarān )
((pu) aḻaginṟĕ )
(strī) anurāgamohanaṁ
(pu) iniyĕnnumī vanaṁ
(ḍu) anurāgamohanaṁ iniyĕnnumī vanaṁ
kaṇṇinoḍu kaṇṇu sernnu kāḻsa vĕccu mānasaṁ
raṇḍuberumārnnu nammaḽ rāgajīvidaṁ