Kanninilaa kai

കന്നിനിലാ കൈ
Year
Language

കന്നിനിലാ കൈവളയും കളഭമുകിൽ കസവൊളിയും
മിഴിയിണയിൽ മഷിയഴകും ചാർത്തി
കണിമലരായ് അണിഞ്ഞൊരുങ്ങി
വിരുന്നു വരാനാരേ മുന്നിൽ
അവളെൻ മനസ്സിൽ അഴകിൻ വധുവായ്
കനവിൻ നടയിൽ തെളിയും വിളക്കായ്
( കന്നിനിലാ കൈവളയും...)

പാടുന്ന പാട്ടിൽ പരിഭവമുണ്ടോ
നോക്കുന്ന നോക്കിൽ തെളിമിന്നലുണ്ടോ
പീലിമിഴിക്കോണുകളിൽ കുഞ്ഞുമണിപ്രാവുകൾ പോൽ
പ്രേമമെന്ന നൊമ്പരമുണ്ടൊ
കാറ്റുലയ്ക്കും താമരയിൽ താളമിടും നർത്തനമയ്
എൻ ജന്മം പങ്കിടുവാൻ ഒരു ദേവീശില്പം തേടുന്നു ഞാൻ
( കന്നിനിലാ കൈവളയും...)

കാണാതെയുള്ളിൽ കവിതകൾ മൂളൂം
മൺവീണ പോലെ മയങ്ങുന്ന സ്നേഹം
പൊൻവിരലിൻ തുമ്പുകളിൽ പൂവിതളായ് പൂത്തുണരും
പുഷ്യരാഗ വൈര മോതിരം
ഒന്നു തൊടാൻ വെമ്പിടവേ മഞ്ഞുതളം പോലുരുകാൻ
എൻ സ്വപ്നം പൂവണിയാൻ ഒരു മായാരൂപം തേടുന്നു ഞാൻ
( കന്നിനിലാ കൈവളയും...)

kanninilā kaivaḽayuṁ kaḽabhamugil kasavŏḽiyuṁ
miḻiyiṇayil maṣiyaḻaguṁ sārtti
kaṇimalarāy aṇiññŏruṅṅi
virunnu varānāre munnil
avaḽĕn manassil aḻagin vadhuvāy
kanavin naḍayil tĕḽiyuṁ viḽakkāy
( kanninilā kaivaḽayuṁ...)

pāḍunna pāṭṭil paribhavamuṇḍo
nokkunna nokkil tĕḽiminnaluṇḍo
pīlimiḻikkoṇugaḽil kuññumaṇiprāvugaḽ pol
premamĕnna nŏmbaramuṇḍŏ
kāṭrulaykkuṁ tāmarayil tāḽamiḍuṁ narttanamay
ĕn janmaṁ paṅgiḍuvān ŏru devīśilbaṁ teḍunnu ñān
( kanninilā kaivaḽayuṁ...)

kāṇādĕyuḽḽil kavidagaḽ mūḽūṁ
maṇvīṇa polĕ mayaṅṅunna snehaṁ
pŏnviralin dumbugaḽil pūvidaḽāy pūttuṇaruṁ
puṣyarāga vaira modiraṁ
ŏnnu tŏḍān vĕmbiḍave maññudaḽaṁ polurugān
ĕn svapnaṁ pūvaṇiyān ŏru māyārūbaṁ teḍunnu ñān
( kanninilā kaivaḽayuṁ...)