Kanninayum kanninayum

കണ്ണിണയും കണ്ണിണയും
Year
Language

കണ്ണിണയും കണ്ണിണയും ബന്ധം നിശ്ചയിച്ചു
കണ്ടുവന്ന പൊന്‍ കിനാവിന്‍ സ്ത്രീധനം കാഴ്ചവെച്ചു
മ്... ആഹാഹാ....ആ....
വിണ്ണിലുള്ള നാഥനോടു സമ്മതം വാങ്ങിച്ചു
കര്‍മ്മസാക്ഷി കണ്ടുനില്‍ക്കേ കല്യാണം നാംകഴിച്ചു

അന്യരാരുമറിയാതെ നിന്‍ കരം ഞാന്‍ പിടിച്ചു
ധന്യപ്രേമമധുപാത്രം ചുണ്ടിണയിലടുപ്പിച്ചു
വെണ്ണിലാവിന്‍ മണിയറയില്‍ മധുവിധുവിന്‍ ദിനമല്ലോ
സുന്ദരിയാം ചന്ദ്രലേഖ കണ്ടുകണ്ടു കൊതിച്ചോട്ടേ

കണ്ണിണയും കണ്ണിണയും ബന്ധം നിശ്ചയിച്ചു
കണ്ടുവന്ന പൊന്‍ കിനാവിന്‍ സ്ത്രീധനം കാഴ്ചവെച്ചു
കണ്ണിണയും കണ്ണിണയും.....

രാക്കിളികള്‍ പാടിടും രാഗമധുര സംഗീതം
പൂക്കാലദേവതതന്‍ പുളകത്തിന്‍ ചിരിയല്ലോ
മതിയിന്നീ രാവിലൊരു മണവാട്ടിപ്പെണ്ണല്ലോ
മറയരുതേ മായരുതേ മധുവിധുവിന്‍ ഈ രാത്രീ

കണ്ണിണയും കണ്ണിണയും ബന്ധം നിശ്ചയിച്ചു
കണ്ടുവന്ന പൊന്‍ കിനാവിന്‍ സ്ത്രീധനം കാഴ്ചവെച്ചു
കണ്ണിണയും കണ്ണിണയും......

kaṇṇiṇayuṁ kaṇṇiṇayuṁ bandhaṁ niścayiccu
kaṇḍuvanna pŏn kināvin strīdhanaṁ kāḻsavĕccu
m... āhāhā....ā....
viṇṇiluḽḽa nāthanoḍu sammadaṁ vāṅṅiccu
karmmasākṣi kaṇḍunilkke kalyāṇaṁ nāṁkaḻiccu

anyarārumaṟiyādĕ nin karaṁ ñān piḍiccu
dhanyapremamadhubātraṁ suṇḍiṇayilaḍuppiccu
vĕṇṇilāvin maṇiyaṟayil madhuvidhuvin dinamallo
sundariyāṁ sandralekha kaṇḍugaṇḍu kŏdiccoṭṭe

kaṇṇiṇayuṁ kaṇṇiṇayuṁ bandhaṁ niścayiccu
kaṇḍuvanna pŏn kināvin strīdhanaṁ kāḻsavĕccu
kaṇṇiṇayuṁ kaṇṇiṇayuṁ.....

rākkiḽigaḽ pāḍiḍuṁ rāgamadhura saṁgīdaṁ
pūkkāladevadatan puḽagattin siriyallo
madiyinnī rāvilŏru maṇavāṭṭippĕṇṇallo
maṟayarude māyarude madhuvidhuvin ī rātrī

kaṇṇiṇayuṁ kaṇṇiṇayuṁ bandhaṁ niścayiccu
kaṇḍuvanna pŏn kināvin strīdhanaṁ kāḻsavĕccu
kaṇṇiṇayuṁ kaṇṇiṇayuṁ......