Kannillaattadu bhaagyamaayi

കണ്ണില്ലാത്തതു ഭാഗ്യമായി
Work
Year
Language

കണ്ണില്ലാത്തത് ഭാഗ്യമായി
കാഴ്‌ചപോയത് ഭാഗ്യമായി
കപടമുഖങ്ങളും മൂകദുഃഖങ്ങളും
കാണേണ്ടല്ലോ ഭൂമിയില്‍
(കണ്ണില്ലാത്തത്)

സൂര്യനുദിക്കുമ്പോള്‍ വെയില്‍‌ച്ചൂട്
ചന്ദ്രനുദിക്കുമ്പോള്‍ നിലാക്കുളിര്
കുളിരും വെയിലും തിരിച്ചറിയാന്‍
കണ്ണുകളെന്തിന് കണ്ണുകള്‍?
എന്തിന് കണ്ണുകള്‍?
(കണ്ണില്ലാത്തത്‌)

മോഹം മുളയ്ക്കുമ്പോള്‍ രോമാഞ്ചം
സ്നേഹം തലോടുമ്പോള്‍ പൂമഞ്ചം
രണ്ടു സുഖങ്ങളും തിരിച്ചറിയാന്‍
കണ്ണുകളെന്തിന് കണ്ണുകള്‍?
എന്തിന് കണ്ണുകള്‍?
(കണ്ണില്ലാത്തത്‌)

kaṇṇillāttat bhāgyamāyi
kāḻ‌saboyat bhāgyamāyi
kabaḍamukhaṅṅaḽuṁ mūgaduḥkhaṅṅaḽuṁ
kāṇeṇḍallo bhūmiyil
(kaṇṇillāttat)

sūryanudikkumboḽ vĕyil‌scūṭ
sandranudikkumboḽ nilākkuḽir
kuḽiruṁ vĕyiluṁ tiriccaṟiyān
kaṇṇugaḽĕndin kaṇṇugaḽ?
ĕndin kaṇṇugaḽ?
(kaṇṇillāttat‌)

mohaṁ muḽaykkumboḽ romāñjaṁ
snehaṁ taloḍumboḽ pūmañjaṁ
raṇḍu sukhaṅṅaḽuṁ tiriccaṟiyān
kaṇṇugaḽĕndin kaṇṇugaḽ?
ĕndin kaṇṇugaḽ?
(kaṇṇillāttat‌)