Kannil urakkam kuranyanyau [karunayaarnna]

കണ്ണില്‍ ഉറക്കം കുറഞ്ഞു [കരുണയാര്‍ന്ന]
Year
Language

കണ്ണില്‍ ഉറക്കം കുറഞ്ഞു
കരളിന്‍ ഒളിയും മറഞ്ഞു
കണ്ണാ നിന്നെ കാണാഞ്ഞു ഞാന്‍ വലഞ്ഞു
പകലും ഇരവും എന്‍ പ്രാണന്‍ പിടഞ്ഞു
പാവമെന്നെ വെടിഞ്ഞതെന്തേ നീ കൃഷ്ണാ...

കരുണയാര്‍ന്ന ദേവാ ഗോപാലാ
അരികിലോടി വാ വാ (കരുണയാര്‍ന്ന)
കരഞ്ഞു കരഞ്ഞു കാടാകവെ നിന്നെ തിരഞ്ഞു
കരള്‍ കുഴഞ്ഞു വീണേനെന്‍ കണ്ണാ നീയെങ്ങോ ?
(കരുണയാര്‍ന്ന)

എങ്ങും നിറഞ്ഞവന്‍ നീയെന്നാലും കണ്ണാ
എന്‍ കണ്ണില്‍ കാണാത്തതെന്തെന്‍ കാര്‍വര്‍ണ്ണാ
എങ്ങും നിറഞ്ഞവന്‍ നീയെന്നാലും കണ്ണാ
എന്‍ കണ്ണില്‍ കാണാത്തതെന്തെന്‍ കാര്‍വര്‍ണ്ണാ
വിരഹവേദനയാല്‍ നീറിടുമെന്‍ മുന്നെ
കരുണാമഴപൊഴിയാന്‍ കാര്‍മുകിലേ വാ വാ

കരുണയാര്‍ന്ന ദേവാ ഗോപാലാ
അരികിലോടി വാ വാ
കരുണയാര്‍ന്ന ദേവാ
അരികിലോടി വാ വാ
കണ്ണാ കണ്ണാ കണ്ണാ

kaṇṇil uṟakkaṁ kuṟaññu
karaḽin ŏḽiyuṁ maṟaññu
kaṇṇā ninnĕ kāṇāññu ñān valaññu
pagaluṁ iravuṁ ĕn prāṇan piḍaññu
pāvamĕnnĕ vĕḍiññadĕnde nī kṛṣṇā...

karuṇayārnna devā gobālā
arigiloḍi vā vā (karuṇayārnna)
karaññu karaññu kāḍāgavĕ ninnĕ tiraññu
karaḽ kuḻaññu vīṇenĕn kaṇṇā nīyĕṅṅo ?
(karuṇayārnna)

ĕṅṅuṁ niṟaññavan nīyĕnnāluṁ kaṇṇā
ĕn kaṇṇil kāṇāttadĕndĕn kārvarṇṇā
ĕṅṅuṁ niṟaññavan nīyĕnnāluṁ kaṇṇā
ĕn kaṇṇil kāṇāttadĕndĕn kārvarṇṇā
virahavedanayāl nīṟiḍumĕn munnĕ
karuṇāmaḻabŏḻiyān kārmugile vā vā

karuṇayārnna devā gobālā
arigiloḍi vā vā
karuṇayārnna devā
arigiloḍi vā vā
kaṇṇā kaṇṇā kaṇṇā