Kannil svapnattil

കണ്ണില്‍ സ്വപ്നത്തില്‍
Year
Language

കണ്ണിൽ സ്വപ്നത്തിൻ കളിവഞ്ചി
കവിളിൽ നാണത്തിൻ മയിലാഞ്ചി മയിലാഞ്ചി (കണ്ണിൽ..)
മാനസസുന്ദര മലരിതളിൽ
മധുരം ചേർത്തൊരു വേദനയും വേദനയും...

മനസ്സിലെ മയിലിനു ശരമേറ്റു
മന്മഥൻ എയ്തൊരു മലരേറ്റൂ (കണ്ണിൽ..)
പ്രേമത്തിൻ മാലിനി തീരത്തിലിരുന്നൂ ഞാൻ
താമരയിലയിൽ കഥയെഴുതാമിനി (2)
താമരയിലയിൽ കഥയെഴുതാം

മാനസസുന്ദര മലരിതളിൽ
മധുരം ചേർത്തൊരു വേദനയും വേദനയും...
കണ്ണിൽ സ്വപ്നത്തിൻ കളിവഞ്ചി
കവിളിൽ നാണത്തിൻ മയിലാഞ്ചി മയിലാഞ്ചി

kaṇṇil svapnattin kaḽivañji
kaviḽil nāṇattin mayilāñji mayilāñji (kaṇṇil..)
mānasasundara malaridaḽil
madhuraṁ serttŏru vedanayuṁ vedanayuṁ...

manassilĕ mayilinu śarameṭru
manmathan ĕydŏru malareṭrū (kaṇṇil..)
premattin mālini tīrattilirunnū ñān
tāmarayilayil kathayĕḻudāmini (2)
tāmarayilayil kathayĕḻudāṁ

mānasasundara malaridaḽil
madhuraṁ serttŏru vedanayuṁ vedanayuṁ...
kaṇṇil svapnattin kaḽivañji
kaviḽil nāṇattin mayilāñji mayilāñji