Kannil neelakkaayaamboo

കണ്ണില്‍ നീലക്കായാമ്പൂ
Year
Language

കണ്ണില്‍ നീല കായാമ്പൂ
കവിളില്‍ താമരയല്ലിപ്പൂ
ചുണ്ടില്‍ പുഞ്ചിരി നെഞ്ചില്‍ മുന്തിരി
തുമ്പിയായിരുന്നെങ്കില്‍ - ഞാനൊരു
തുമ്പിയായിരുന്നെങ്കില്‍ (കണ്ണില്‍)

അവനെന്നെയോമനപ്പേരുവിളിക്കും
അടിമുടി കോരിത്തരിക്കും
അവനെന്നെയോമനപ്പേരുവിളിക്കും
അടിമുടി കോരിത്തരിക്കും
ഒളികണ്ണിട്ടവനെന്നെ മാടി വിളിക്കും
ഓടിയോടി ഞാന്‍ ചെല്ലും
ഒളികണ്ണിട്ടവനെന്നെ മാടി വിളിക്കും
ഓടിയോടി ഞാന്‍ ചെല്ലും (കണ്ണില്‍)

അവനെന്റെ അഞ്ജനക്കണ്ണുകള്‍ പൊത്തും
അരികില്‍ ഞാന്‍ നാണിച്ചു നില്‍ക്കും
അവനെന്റെ അഞ്ജനക്കണ്ണുകള്‍ പൊത്തും
അരികില്‍ ഞാന്‍ നാണിച്ചു നില്‍ക്കും
നിറഞ്ഞൊരു മനസ്സിലെ നീന്തല്പൊയ്കയില്‍
നീന്തി നീന്തി ഞാന്‍ പാടും
നിറഞ്ഞൊരു മനസ്സിലെ നീന്തല്പൊയ്കയില്‍
നീന്തി നീന്തി ഞാന്‍ പാടും (കണ്ണില്‍)

kaṇṇil nīla kāyāmbū
kaviḽil tāmarayallippū
suṇḍil puñjiri nĕñjil mundiri
tumbiyāyirunnĕṅgil - ñānŏru
tumbiyāyirunnĕṅgil (kaṇṇil)

avanĕnnĕyomanapperuviḽikkuṁ
aḍimuḍi korittarikkuṁ
avanĕnnĕyomanapperuviḽikkuṁ
aḍimuḍi korittarikkuṁ
ŏḽigaṇṇiṭṭavanĕnnĕ māḍi viḽikkuṁ
oḍiyoḍi ñān sĕlluṁ
ŏḽigaṇṇiṭṭavanĕnnĕ māḍi viḽikkuṁ
oḍiyoḍi ñān sĕlluṁ (kaṇṇil)

avanĕnṟĕ añjanakkaṇṇugaḽ pŏttuṁ
arigil ñān nāṇiccu nilkkuṁ
avanĕnṟĕ añjanakkaṇṇugaḽ pŏttuṁ
arigil ñān nāṇiccu nilkkuṁ
niṟaññŏru manassilĕ nīndalbŏygayil
nīndi nīndi ñān pāḍuṁ
niṟaññŏru manassilĕ nīndalbŏygayil
nīndi nīndi ñān pāḍuṁ (kaṇṇil)