Kannil naanam

കണ്ണില്‍ നാണം
Year
Language

കണ്ണില്‍ നാണമുണര്‍ന്നു ഇളം കവിളുചുവന്നു
നുണക്കുഴികള്‍ തെളിഞ്ഞു നെഞ്ചില്‍ മേളമുയര്‍ന്നു
പൊന്നോലപ്പന്തലില്‍ പുന്നാരച്ചേച്ചിക്ക് കല്യാണം
കണ്ണില്‍ നാണമുണര്‍ന്നു.. അഹാ ഓഹൊ...

ചുരുള്‍മുടിയും ചുണ്ടില്‍ കള്ളച്ചിരിയും
തെളുതെളെ മിനുങ്ങണ പുടവയുമായ്
മണിമാരന്‍ വരുമ്പോള്‍
മനസ്സിലുണരും പുതുമോഹവുമായ്
മിഴികള്‍ താഴ്ത്തി ഞാന്‍ നില്‍ക്കുമ്പോള്‍
മുഖം തഴുകിയെന്‍ പ്രിയന്‍ തരും പ്രേമ സമ്മാനം

കണ്ണില്‍ കവിതവിരിഞ്ഞു കിളിവാതിലടഞ്ഞു
ആദ്യാനുഭൂതികള്‍ ആനന്ദമേകിയ സായൂജ്യം

തകിലുകൊട്ടും നല്ല നാദസ്വരവും
പുളിമരക്കൊമ്പത്തൊരു പാട്ടുപെട്ടിയും
കൂടെ വിരുന്നുകാരും
പുതിയ സ്വരം പകരും ഭാവനയും
മധുരം ചൊരിയുമീ ജീവിതവും
തരും മനോമയ സുഖം നിറയ്ക്കുമെന്‍ താരുണ്യം

കണ്ണില്‍ ദാഹമുയര്‍ന്നു അനുരാഗമുണര്‍ന്നു
ആത്മാവില്‍ മൂകമെന്‍ മോഹങ്ങള്‍ ചേര്‍ന്നൊരു സല്ലാപം
കണ്ണില്‍ നാണമുണര്‍ന്നു.......

kaṇṇil nāṇamuṇarnnu iḽaṁ kaviḽusuvannu
nuṇakkuḻigaḽ tĕḽiññu nĕñjil meḽamuyarnnu
pŏnnolappandalil punnāracceccikk kalyāṇaṁ
kaṇṇil nāṇamuṇarnnu.. ahā ohŏ...

suruḽmuḍiyuṁ suṇḍil kaḽḽacciriyuṁ
tĕḽudĕḽĕ minuṅṅaṇa puḍavayumāy
maṇimāran varumboḽ
manassiluṇaruṁ pudumohavumāy
miḻigaḽ tāḻtti ñān nilkkumboḽ
mukhaṁ taḻugiyĕn priyan daruṁ prema sammānaṁ

kaṇṇil kavidaviriññu kiḽivādilaḍaññu
ādyānubhūdigaḽ ānandamegiya sāyūjyaṁ

tagilugŏṭṭuṁ nalla nādasvaravuṁ
puḽimarakkŏmbattŏru pāṭṭubĕṭṭiyuṁ
kūḍĕ virunnugāruṁ
pudiya svaraṁ pagaruṁ bhāvanayuṁ
madhuraṁ sŏriyumī jīvidavuṁ
taruṁ manomaya sukhaṁ niṟaykkumĕn dāruṇyaṁ

kaṇṇil dāhamuyarnnu anurāgamuṇarnnu
ātmāvil mūgamĕn mohaṅṅaḽ sernnŏru sallābaṁ
kaṇṇil nāṇamuṇarnnu.......