Kannil kannil

കണ്ണിൽ കണ്ണിൽ
Year
Language

കണ്ണില്‍ക്കണ്ണില്‍ പൂക്കും കാണാസ്വപ്നം തേടി
കന്നിത്തൂവല്‍ കാട്ടില്‍ ചേക്കേറാം
നെഞ്ചിന്നുള്ളില്‍ പൂക്കും ഈണം മൂളിപ്പാടി
സന്തോഷത്തിന്‍ കൂട്ടില്‍ കൂത്താടാം
ഹൃദയം മീട്ടും ശ്രുതിയില്‍ നമ്മള്‍
ഉണരും പാട്ടിന്‍ കൈത്താളം
ഹാപ്പി ഹാപ്പി ഹാപ്പി മൂവ്മെന്റ്സ് ഹായ്
ഇറ്റ്സ് എ ഹാപ്പി ഹാപ്പി ഹാപ്പി മൂവ്മെന്റ്സ് ലവ്‌ലി മൂവ്മെന്റ്സ് ഹായ്
[കണ്ണില്‍ക്കണ്ണില്‍ ]

ചിരകാലം കാണാക്കനവേ നിന്‍ തൂവല്‍
ചിറകേറി പോരുമെന്‍ മനം
നിറവര്‍ണ്ണച്ചെണ്ടില്‍ ഇതളേറ്റും പൂവില്‍
മധുരാഗത്തേന്‍ തേടുവാന്‍ ... ഓ...[2]
ഇന്നലെയോളമലഞ്ഞൊരിരുട്ടിലൊരിത്തിരി
മുത്തു കൊളുത്തുകയല്ലോ
ഉള്ളിലുണര്‍ന്ന കിനാക്കളെ മിന്നും പൊന്നു പൊതിഞ്ഞീടാന്‍
ഹാപ്പി ഹാപ്പി ഹാപ്പി മൂവ്മെന്റ്സ് ഹായ്
ഇറ്റ്സ് എ ഹാപ്പി ഹാപ്പി ഹാപ്പി മൂവ്മെന്റ്സ് ലവ്‌ലി മൂവ്മെന്റ്സ് ഹായ്
[കണ്ണില്‍ക്കണ്ണില്‍ ]

എരിവേനല്‍പ്പാടം പലവട്ടം താണ്ടി
കിളിയായിപ്പാറുമെന്‍ മനം
മഴവില്ലിന്‍ നൂലില്‍ കുളിര്‍കൂട്ടും കൂട്ടില്‍
തളിരുണ്ണും പൂക്കാലമായ്
കുന്നിനു മീതേ പറന്നു നടക്കാം
കുയിലിനു കൂട്ടായ് കളിയാടീടാം
ഉള്ളിലൊതുക്കിയൊരാശകളെല്ലാം
ഉയിരിന്‍ പൊരുളാക്കാം
ഹാപ്പി ഹാപ്പി ഹാപ്പി മൂവ്മെന്റ്സ് ഹായ്
ഇറ്റ്സ് എ ഹാപ്പി ഹാപ്പി ഹാപ്പി മൂവ്മെന്റ്സ് ലവ്‌ലി മൂവ്മെന്റ്സ് ഹായ്
[കണ്ണില്‍ക്കണ്ണില്‍ ]

kaṇṇilkkaṇṇil pūkkuṁ kāṇāsvapnaṁ teḍi
kannittūval kāṭṭil sekkeṟāṁ
nĕñjinnuḽḽil pūkkuṁ īṇaṁ mūḽippāḍi
sandoṣattin kūṭṭil kūttāḍāṁ
hṛdayaṁ mīṭṭuṁ śrudiyil nammaḽ
uṇaruṁ pāṭṭin kaittāḽaṁ
hāppi hāppi hāppi mūvmĕnṟs hāy
iṭrs ĕ hāppi hāppi hāppi mūvmĕnṟs lav‌li mūvmĕnṟs hāy
[kaṇṇilkkaṇṇil ]

siragālaṁ kāṇākkanave nin dūval
siṟageṟi porumĕn manaṁ
niṟavarṇṇaccĕṇḍil idaḽeṭruṁ pūvil
madhurāgatten deḍuvān ... o...[2]
innalĕyoḽamalaññŏriruṭṭilŏrittiri
muttu kŏḽuttugayallo
uḽḽiluṇarnna kinākkaḽĕ minnuṁ pŏnnu pŏdiññīḍān
hāppi hāppi hāppi mūvmĕnṟs hāy
iṭrs ĕ hāppi hāppi hāppi mūvmĕnṟs lav‌li mūvmĕnṟs hāy
[kaṇṇilkkaṇṇil ]

ĕrivenalppāḍaṁ palavaṭṭaṁ tāṇḍi
kiḽiyāyippāṟumĕn manaṁ
maḻavillin nūlil kuḽirgūṭṭuṁ kūṭṭil
taḽiruṇṇuṁ pūkkālamāy
kunninu mīde paṟannu naḍakkāṁ
kuyilinu kūṭṭāy kaḽiyāḍīḍāṁ
uḽḽilŏdukkiyŏrāśagaḽĕllāṁ
uyirin pŏruḽākkāṁ
hāppi hāppi hāppi mūvmĕnṟs hāy
iṭrs ĕ hāppi hāppi hāppi mūvmĕnṟs lav‌li mūvmĕnṟs hāy
[kaṇṇilkkaṇṇil ]