കണ്ണില്‍ കണ്ണില്‍ നോക്കിയിരുന്നാല്‍
കരളിന്‍ ദാഹം തീരുമോ?
മധുരയൌവന രാഗമേളകള്‍
മിഴിയില്‍ മാത്രമൊതുങ്ങുമോ?
പൂവും ശലഭവും അകലെയിരുന്നാല്‍
പൂമ്പൊടിയെന്തിനു പൂവില്‍?
അധരം നീട്ടാന്‍ അവനില്ലെങ്കില്‍
മധുകണമെന്തിനു മലരില്‍?
കണ്ണില്‍ കണ്ണില്‍ നോക്കിയിരുന്നാല്‍
കരളിന്‍ ദാഹം തീരുമോ?
മൌനം തന്നുടെ മായാവലയം
മന്ദമന്ദമകറ്റരുതോ?
നാണം പാതിയില്‍ നിര്‍ത്തിയ പുഞ്ചിരി
നറുമലർ പോലെ വിടര്‍ത്തരുതോ?
കണ്ണില്‍ കണ്ണില്‍ നോക്കിയിരുന്നാല്‍
കരളിന്‍ ദാഹം തീരുമോ?