Kannikkaavadi poonirannal

കന്നിക്കാവടി പൂനിറങ്ങള്‍
Year
Language

കന്നിക്കാവടിപ്പൂനിറങ്ങള്‍ നിന്നില്‍ ചായുറങ്ങി
കണ്ണില്‍ മുത്തായ് കാതില്‍ ചിന്തായ്
മെയ്യില്‍ തിരുക്കണിയായ്
പുലര്‍കാന്തി ചിന്തവേ വിരിയാത്തതെന്തു നീ
ഇതളില്‍ തുടിച്ചുതുള്ളി നൊമ്പരം
(കന്നിക്കാവടി)

ആരാരീയണിപ്പന്തലകത്തെ തേനൊരുക്കി
തേടിയതാരീ അല്ലിത്തേനിലെ കുഞ്ഞോളം
ഓളമിളക്കത്തില്‍ നീരാടി
ഓലപാലം നിന്നു ചാഞ്ചാടി
താരും തളിരും താളമാടും വേളയില്‍
അറിയാത്തതാണീ അരിയ മര്‍മ്മരം
(കന്നിക്കാവടി)

ആതിരത്തേരില്‍ വെണ്ണിലാവെത്തും രാവണഞ്ഞു
ആയിരവല്ലി പൂത്തു തിളങ്ങീയാകാശം
മൗനം നിന്നു തരിക്കുമ്പോള്‍
മാനം മങ്ങിത്തെളിയുമ്പോള്‍
ആടും ചിറകില്‍ വിണ്ണിന്‍ വഴികള്‍ താണ്ടി നാം
അറിയാതറിഞ്ഞു രാഗസംഗമം
(കന്നിക്കാവടി)

kannikkāvaḍippūniṟaṅṅaḽ ninnil sāyuṟaṅṅi
kaṇṇil muttāy kādil sindāy
mĕyyil tirukkaṇiyāy
pulargāndi sindave viriyāttadĕndu nī
idaḽil tuḍiccuduḽḽi nŏmbaraṁ
(kannikkāvaḍi)

ārārīyaṇippandalagattĕ tenŏrukki
teḍiyadārī allittenilĕ kuññoḽaṁ
oḽamiḽakkattil nīrāḍi
olabālaṁ ninnu sāñjāḍi
tāruṁ taḽiruṁ tāḽamāḍuṁ veḽayil
aṟiyāttadāṇī ariya marmmaraṁ
(kannikkāvaḍi)

ādiratteril vĕṇṇilāvĕttuṁ rāvaṇaññu
āyiravalli pūttu tiḽaṅṅīyāgāśaṁ
maunaṁ ninnu tarikkumboḽ
mānaṁ maṅṅittĕḽiyumboḽ
āḍuṁ siṟagil viṇṇin vaḻigaḽ tāṇḍi nāṁ
aṟiyādaṟiññu rāgasaṁgamaṁ
(kannikkāvaḍi)