Kanni vettakkorunni nilkkum

കന്നി വേട്ടക്കൊരുങ്ങി നിൽക്കും
Work
Year
Language

കന്നിവേട്ടയ്ക്കൊരുങ്ങി നിൽക്കും മന്മഥനാണു ഞാൻ
സുന്ദരിമാരുടെ കരളിനുള്ളിൽ സമ്മതനാണു ഞാൻ
സിന്ദൂര പൂങ്കവിളിൽ ശൃംഗാര പുഞ്ചിരിയിൽ
സ്വർലോകം കാണാനെത്തിയ കലിയുഗ കണ്ണൻ ഞാൻ
(കന്നിവേട്ട...)

അരയന്നപ്പിടനട കൊണ്ടൊരു പെൺകൊടി വന്നല്ലോ
അറിയാതെന്നുള്ളിൽ പ്രണയകവിതയുണർന്നല്ലോ
അനുരാഗ പൂങ്കുയിലേ ആനന്ദപൊന്മയിലേ
മിന്നൊളി വീശും നിന്നുടെ മിഴിയിൽ
നീലക്കടലോ കരിമീനോ
(കന്നിവേട്ട...)

കാളിദാസൻ കണ്ടാലിവളൊരു കാവ്യമാണല്ലോ
കാമദേവൻ കണ്ണിനിവളൊരു നന്ദനമാണല്ലോ
പൂന്തെന്നൽ താരാട്ടും കാർകൂന്തൽ ചാഞ്ചാടും
പൊന്നൊളി മിന്നും നിന്നുടെ മേനിയിൽ
ഒന്നു തലോടാൻ സമ്മതമോ
(കന്നിവേട്ട...)

kanniveṭṭaykkŏruṅṅi nilkkuṁ manmathanāṇu ñān
sundarimāruḍĕ karaḽinuḽḽil sammadanāṇu ñān
sindūra pūṅgaviḽil śṛṁgāra puñjiriyil
svarlogaṁ kāṇānĕttiya kaliyuga kaṇṇan ñān
(kanniveṭṭa...)

arayannappiḍanaḍa kŏṇḍŏru pĕṇgŏḍi vannallo
aṟiyādĕnnuḽḽil praṇayagavidayuṇarnnallo
anurāga pūṅguyile ānandabŏnmayile
minnŏḽi vīśuṁ ninnuḍĕ miḻiyil
nīlakkaḍalo karimīno
(kanniveṭṭa...)

kāḽidāsan kaṇḍālivaḽŏru kāvyamāṇallo
kāmadevan kaṇṇinivaḽŏru nandanamāṇallo
pūndĕnnal tārāṭṭuṁ kārgūndal sāñjāḍuṁ
pŏnnŏḽi minnuṁ ninnuḍĕ meniyil
ŏnnu taloḍān sammadamo
(kanniveṭṭa...)