Kannettaa doore marudeeram

കണ്ണെത്താ ദൂരെ മറുതീരം
Work
Year
Language

കണ്ണെത്താ ദൂരെ മറുതീരം
മറുതീരത്തെ കോണില്‍ സംക്രമം
തിമിലക്കൈത്താളം
കാവില്‍ കൊണ്ടാടും മേളം
ചിറ്റാരം കാറ്റില്‍ മര്‍മ്മരം

തൊണ്ടൊടു മണലെട് കുഴലൊടു തുടിയെട്
തകിലൊടു മണിയെട് തിരുവുടലഴകൊട്
തിരുവുടലകഴൊടു പടയണിമുടിയൊട്
പുകിലു ചൊരുക്കുമ്പോള്‍
ചിറ്റാരം കാറ്റില്‍ മര്‍മ്മരം

(കണ്ണെത്താ ദൂരെ)

കൂരാറ്റകളിക്കിളിമൂടും വെള്ളിമുളം‌കൂട്ടിന്‍‌മേലെ
ഇലക്കുറിച്ചാന്തണിയും കാറണിക്കുന്നിന്‍‍‌മേലേ
ഇടവത്തിന്നരമണിയിളകിന നേരം പുലരും നേരത്ത്
കവിളത്തൊരു മറുകും കുത്തി കുളിരാടാനുണരെടി പൂവേ

(കണ്ണെത്താ ദൂരെ)

മണലെട് മണിയെട് തകിലൊടു കുഴലെട്
തണ്ടെട് തടയെട് തിരുവുടലഴകൊട്
തിരുവുടലകഴൊടു പടയണിമുടിയെട്
തരികിട പൊരിയുമ്പോള്‍
ചിറ്റാരം കാറ്റില്‍ മര്‍മ്മരം

(കണ്ണെത്താ ദൂരെ)

വീരാളിക്കോലം കെട്ടിയ നായാടികളുറയും നേരം
കടമ്പിലക്കൈകളില്‍ നിലാവിന്റെ പാരാവാരം
കരവീരക്കൊമ്പിലിരുന്നിനി താളിയോലത്താളം തട്ടെടി
മലമേട്ടില്‍ നിറപറ വഴിയണ മലഹരികള്‍ പാടെടി കിളിയേ

(കണ്ണെത്താ ദൂരെ)

kaṇṇĕttā dūrĕ maṟudīraṁ
maṟudīrattĕ koṇil saṁkramaṁ
timilakkaittāḽaṁ
kāvil kŏṇḍāḍuṁ meḽaṁ
siṭrāraṁ kāṭril marmmaraṁ

tŏṇḍŏḍu maṇalĕṭ kuḻalŏḍu tuḍiyĕṭ
tagilŏḍu maṇiyĕṭ tiruvuḍalaḻagŏṭ
tiruvuḍalagaḻŏḍu paḍayaṇimuḍiyŏṭ
pugilu sŏrukkumboḽ
siṭrāraṁ kāṭril marmmaraṁ

(kaṇṇĕttā dūrĕ)

kūrāṭragaḽikkiḽimūḍuṁ vĕḽḽimuḽaṁ‌kūṭṭin‌melĕ
ilakkuṟiccāndaṇiyuṁ kāṟaṇikkunnin‌mele
iḍavattinnaramaṇiyiḽagina neraṁ pularuṁ neratt
kaviḽattŏru maṟuguṁ kutti kuḽirāḍānuṇarĕḍi pūve

(kaṇṇĕttā dūrĕ)

maṇalĕṭ maṇiyĕṭ tagilŏḍu kuḻalĕṭ
taṇḍĕṭ taḍayĕṭ tiruvuḍalaḻagŏṭ
tiruvuḍalagaḻŏḍu paḍayaṇimuḍiyĕṭ
tarigiḍa pŏriyumboḽ
siṭrāraṁ kāṭril marmmaraṁ

(kaṇṇĕttā dūrĕ)

vīrāḽikkolaṁ kĕṭṭiya nāyāḍigaḽuṟayuṁ neraṁ
kaḍambilakkaigaḽil nilāvinṟĕ pārāvāraṁ
karavīrakkŏmbilirunnini tāḽiyolattāḽaṁ taṭṭĕḍi
malameṭṭil niṟabaṟa vaḻiyaṇa malaharigaḽ pāḍĕḍi kiḽiye

(kaṇṇĕttā dūrĕ)