Kanneerumaay

കണ്ണീരുമായ്‌
Work
Year
Language

കണ്ണീരുമായി കരിഞ്ഞുവീഴുന്നുവോ
കുരുന്നിളം പൂഞ്ചില്ലയിൽ
ഒരു കുഞ്ഞുമോഹം
സ്നേഹാർദ്രമായി വിതുമ്പിനിൽക്കുന്നുവോ
തരളമായ് പൊന്നോർമ്മ തൻ
തളിർത്തേൻ വസന്തം
കണ്ണീരുമായി....

ഓരോ വിഷാദങ്ങൾ ഉള്ളിൽ
ആരും കാണാതെ വിങ്ങുന്ന നേരം
ഏകാന്തമൌനങ്ങൾ നെഞ്ചിൽ മൂളി
പാടാതെ പാടുന്ന പാട്ടിൽ

ആരോ തലോടുന്നൊരീണം..
ഈ അഭിശാപമാളുന്ന ജന്മം (2)
ഓഹോ..ആഹാ ആഹാ ആ‍...
(..കണ്ണീരുമായി....)

ദൂരെ നിലാവിന്റെ കവിളിൽ
മിന്നിത്തെളിയുന്ന മിഴിനീരു പോലെ
മിന്നാതെ മിന്നുന്നു നോവായ്
താനേ തെന്നുന്ന പൂത്താരകങ്ങൾ

ഏതേതു തീരങ്ങളാണോ
ഈ അഴലിന്റെ ജലയാത്ര തീരാൻ.. (2)
ഓഹോ..ആഹാ ആഹാ ആ‍...
(..കണ്ണീരുമായി....)

kaṇṇīrumāyi kariññuvīḻunnuvo
kurunniḽaṁ pūñjillayil
ŏru kuññumohaṁ
snehārdramāyi vidumbinilkkunnuvo
taraḽamāy pŏnnormma tan
taḽirtten vasandaṁ
kaṇṇīrumāyi....

oro viṣādaṅṅaḽ uḽḽil
āruṁ kāṇādĕ viṅṅunna neraṁ
egāndamaൌnaṅṅaḽ nĕñjil mūḽi
pāḍādĕ pāḍunna pāṭṭil

āro taloḍunnŏrīṇaṁ..
ī abhiśābamāḽunna janmaṁ (2)
oho..āhā āhā ā...
(..kaṇṇīrumāyi....)

dūrĕ nilāvinṟĕ kaviḽil
minnittĕḽiyunna miḻinīru polĕ
minnādĕ minnunnu novāy
tāne tĕnnunna pūttāragaṅṅaḽ

ededu tīraṅṅaḽāṇo
ī aḻalinṟĕ jalayātra tīrān.. (2)
oho..āhā āhā ā...
(..kaṇṇīrumāyi....)