Kanneerum svapnannalum

കണ്ണീരും സ്വപ്നങ്ങളും
Work
Year
Language

കണ്ണീരും സ്വപ്നങ്ങളും
വില്‍ക്കുവാനായ് വന്നവന്‍ ഞാന്‍
ഇന്നു നിന്റെ മന്ദിരത്തിന്‍
സുന്ദരമാം ഗോപുരത്തില്‍ (കണ്ണീരും)

കണ്മഷിയും കുങ്കുമവും
കരിവളയും വാങ്ങിടുവാന്‍
കണ്മണി നീ ഓടി വന്നൂ
പൊന്‍പണമായ് മുന്നില്‍ നിന്നൂ (കണ്ണീരും)

ജീവിതമെന്നാല്‍ നിനക്കൊരു
മാതളപ്പൂമലര്‍വനം താന്‍
ജീവിതമീ പാവങ്ങള്‍ക്കോ
പാദം പൊള്ളും പാഴ് മരു താന്‍ (കണ്ണീരും)

താരകങ്ങള്‍ നിന്റെ കണ്ണില്‍
പ്രേമപൂജാമാലികകള്‍
താഴെ നില്‍ക്കുമെന്റെ കണ്ണില്‍
പാരിന്‍ ബാഷ്പഭാരമല്ലോ (കണ്ണീരും)

kaṇṇīruṁ svapnaṅṅaḽuṁ
vilkkuvānāy vannavan ñān
innu ninṟĕ mandirattin
sundaramāṁ goburattil (kaṇṇīruṁ)

kaṇmaṣiyuṁ kuṅgumavuṁ
karivaḽayuṁ vāṅṅiḍuvān
kaṇmaṇi nī oḍi vannū
pŏnpaṇamāy munnil ninnū (kaṇṇīruṁ)

jīvidamĕnnāl ninakkŏru
mādaḽappūmalarvanaṁ tān
jīvidamī pāvaṅṅaḽkko
pādaṁ pŏḽḽuṁ pāḻ maru tān (kaṇṇīruṁ)

tāragaṅṅaḽ ninṟĕ kaṇṇil
premabūjāmāligagaḽ
tāḻĕ nilkkumĕnṟĕ kaṇṇil
pārin bāṣpabhāramallo (kaṇṇīruṁ)