Kanneeru kandaal

കണ്ണീരു കണ്ടാല്‍
Year
Language

കണ്ണീരു കണ്ടാല്‍ ചിരിക്കുമെടീ ഞാന്‍
കണ്ണീരു കണ്ടാല്‍ ചിരിക്കുമെടീ എന്റെ
കണ്ണുകള്‍ കള്ളിമുള്‍ പൂക്കളെടീ ഇന്നു
കരളിന്‍ വേനലും വസന്തമെടീ

സ്നേഹം മോഹം ത്യാഗം എല്ലാം
വില്‍ക്കുന്ന കടലാസു പൂക്കളെടീ
പനിനീര്‍ ചെമ്പകം വാങ്ങുവാന്‍ പൊയി
പരിമളം വിറ്റു ഞാന്‍ തിരിച്ചു പോന്നു
തിരിച്ചു പോന്നു
(കണ്ണീരു...)

സ്വപ്നം പ്രേമം മനസ്സിന്‍ പ്രേതം
ദൈവങ്ങളിന്നെനിക്ക് കടം കഥകള്‍
സ്വര്‍ഗ്ഗത്തിന്‍ കഥ കേട്ടാല്‍ കലി കയറും
സംസ്കാരം വര്‍ണ്ണിച്ചാല്‍ ഭ്രാന്തിളകും
ഭ്രാന്തിളകും
(കണ്ണീരു...)

kaṇṇīru kaṇḍāl sirikkumĕḍī ñān
kaṇṇīru kaṇḍāl sirikkumĕḍī ĕnṟĕ
kaṇṇugaḽ kaḽḽimuḽ pūkkaḽĕḍī innu
karaḽin venaluṁ vasandamĕḍī

snehaṁ mohaṁ tyāgaṁ ĕllāṁ
vilkkunna kaḍalāsu pūkkaḽĕḍī
paninīr sĕmbagaṁ vāṅṅuvān pŏyi
parimaḽaṁ viṭru ñān diriccu ponnu
tiriccu ponnu
(kaṇṇīru...)

svapnaṁ premaṁ manassin predaṁ
daivaṅṅaḽinnĕnikk kaḍaṁ kathagaḽ
svarggattin katha keṭṭāl kali kayaṟuṁ
saṁskāraṁ varṇṇiccāl bhrāndiḽaguṁ
bhrāndiḽaguṁ
(kaṇṇīru...)