Kanneerppoove kamalappoove

കണ്ണീര്‍പ്പൂവേ കമലപ്പൂവേ
Year
Language

കണ്ണീര്‍പ്പൂവേ കമലപ്പൂവേ
കാലിടറി വീണൊരു തുളസി പൂവേ
ഒഴുകി വന്നെത്തുമീ താരാട്ടില്‍
ഒരു പിടി ഓര്‍മ്മകള്‍ ഉണര്ന്നെങ്കില്‍

നിന്നുള്ളില്‍ ഊതിത്തെളിക്കാം ഞാന്‍
പൊന്നുഷസ്സിന്‍ ചക്രവാളം
ആ വിഷുക്കണി കണ്ടുണര്‍ന്നീടുവാന്‍
കാതോര്‍ത്തു തങ്കം നീ കാത്തു നില്‍ക്കൂ
ആ..ആ... (കണ്ണീര്‍പ്പൂവേ)

ഏതൊരു ചിപ്പി തന്‍ മുത്താകിലും
ഏതു വിളക്കിന്‍ ഒളിയാകിലും
നിനക്കുറങ്ങാനായി ഞാന്‍ വീണ മീട്ടാം
എന്നില്‍ നീ വര്‍ഷമായി പെയ്തിറങ്ങു
ആ...ആ...(കണ്ണീര്‍പ്പൂവേ)

kaṇṇīrppūve kamalappūve
kāliḍaṟi vīṇŏru tuḽasi pūve
ŏḻugi vannĕttumī tārāṭṭil
ŏru piḍi ormmagaḽ uṇarnnĕṅgil

ninnuḽḽil ūdittĕḽikkāṁ ñān
pŏnnuṣassin sakravāḽaṁ
ā viṣukkaṇi kaṇḍuṇarnnīḍuvān
kādorttu taṅgaṁ nī kāttu nilkkū
ā..ā... (kaṇṇīrppūve)

edŏru sippi tan muttāgiluṁ
edu viḽakkin ŏḽiyāgiluṁ
ninakkuṟaṅṅānāyi ñān vīṇa mīṭṭāṁ
ĕnnil nī varṣamāyi pĕydiṟaṅṅu
ā...ā...(kaṇṇīrppūve)