കണ്ണീര്‍ക്കിളി ചിലച്ചു...
ചിലചിലച്ച ചില കേട്ടു് കാട്ടുപൊയ്ക തുടിച്ചൂ
കണ്ണീര്‍ക്കിളി ചിലച്ചു...
ചിലചിലച്ച ചില കേട്ടു് കാട്ടുപൊയ്ക തുടിച്ചൂ
തുടുതുടുപ്പില്‍ നുരനുരച്ച പതപതച്ച
നുരനുരച്ചു പതപതച്ചു
നീളായം നിളയൊഴുക്കു്
(കണ്ണീര്‍ക്കിളി.....)
പൂമണം വേണ്ടേ തേന്‍കണം വേണ്ടേ
തേടുവതെന്തേ പൂങ്കാറ്റേ
പൂമണം വേണ്ടേ തേന്‍കണം വേണ്ടേ
തേടുവതെന്തേ പൂങ്കാറ്റേ
പാഴ്മുളം തണ്ടില്‍ എഴുസ്വരങ്ങളായ്
പാദസരം കെട്ടിയാടുകയോ
പാഴ്മുളം തണ്ടില്‍ എഴുസ്വരങ്ങളായ്
പാദസരം കെട്ടിയാടുകയോ നീ....
പാദസരം കെട്ടിയാടുകയോ
വിരുതേ....വിരുതേ...അരുതേ...
ശൃംഗാര വിരുതേ...വിരുതേ...
ശമതമ ശീലം അരുതേ...
ചമത തന്‍ അരം കൊണ്ടു് മുറിയരുതേ..
വനമല്ലി മലരിതളേ...
ചമത തന്‍ അരം കൊണ്ടു് മുറിയരുതേ..
വനമല്ലി മലരിതളേ..
വിരുതേ..............