Kanneeraaloru

കണ്ണീരാലൊരു
Work
Year
Language

കണ്ണീരാൽ ഒരു പുഴയുണ്ടാക്കി
കളിവഞ്ചി തുഴയുന്നു - കാലം
കളിവഞ്ചി തുഴയുന്നു
ഉരുകും കരളാൽ വിധിയുടെ കൈകൾ
ഊഞ്ഞാലു കെട്ടുന്നു - ആടാൻ
ഊഞ്ഞാലു കെട്ടുന്നു
(കണ്ണീരാൽ)

നീയെന്തറിയും കണ്ണിൻ മണിയേ
നിശ്ശബ്ദമാമെൻ വേദനകൾ (2)
കതിരിട്ട മോഹം വീണടിയുമ്പോൾ
കരളിൽ നിറയും യാതനകൾ (2)
(കണ്ണീരാൽ)

ചിറകു മുളയ്ക്കാത്ത പൈങ്കിളിയേ നിൻ
ചിത്തിര പൂമുഖം കാണാതിരുന്നാൽ (2)
അമ്മിഞ്ഞ കിനിയും മാറിടമാകെ
അഗ്നിയിലെരിയും മാനസമാകെ (2)
(കണ്ണീരാൽ)

kaṇṇīrāl ŏru puḻayuṇḍākki
kaḽivañji tuḻayunnu - kālaṁ
kaḽivañji tuḻayunnu
uruguṁ karaḽāl vidhiyuḍĕ kaigaḽ
ūññālu kĕṭṭunnu - āḍān
ūññālu kĕṭṭunnu
(kaṇṇīrāl)

nīyĕndaṟiyuṁ kaṇṇin maṇiye
niśśabdamāmĕn vedanagaḽ (2)
kadiriṭṭa mohaṁ vīṇaḍiyumboḽ
karaḽil niṟayuṁ yādanagaḽ (2)
(kaṇṇīrāl)

siṟagu muḽaykkātta paiṅgiḽiye nin
sittira pūmukhaṁ kāṇādirunnāl (2)
ammiñña kiniyuṁ māṟiḍamāgĕ
agniyilĕriyuṁ mānasamāgĕ (2)
(kaṇṇīrāl)