Kanneer tudaykkuvaan ammayundo

കണ്ണീര്‍ തുടയ്ക്കുവാന്‍ അമ്മയുണ്ടോ
Year
Language

കണ്ണീര്‍ തുടയ്ക്കുവാന്‍ അമ്മയുണ്ടു്
തുണയായ് നിങ്ങള്‍ക്കു ദൈവമുണ്ടു്
അമ്മയ്ക്കു മാത്രം മുകളിലാകാശം
താഴെ പൊള്ളുന്ന മരുഭൂമി...
ആരാരോ....ആരിരാരോ.....
രാരിരം രാരാരോ......
കണ്ണീര്‍ തുടയ്ക്കുവാന്‍ അമ്മയുണ്ടു്
തുണയായ് നിങ്ങള്‍ക്കു ദൈവമുണ്ടു്...

കുഞ്ഞിക്കൈ വളരേണം...മിഴികള്‍ തെളിയേണം
കുഞ്ഞിക്കാല്‍ വളരേണം...നന്മകള്‍ നിറയേണം
അമ്മതന്‍ സങ്കട രാവിനു നിങ്ങള്‍
പുലരിയായ് മാറേണം....
ആരാരോ....ആരിരാരോ.....
രാരിരം രാരാരോ......
കണ്ണീര്‍ തുടയ്ക്കുവാന്‍ അമ്മയുണ്ടു്
തുണയായ് നിങ്ങള്‍ക്കു ദൈവമുണ്ടു്...

തണലായ്‌ വളരേണം...പൂ പോലെ വിടരേണം..
സഹിക്കാന്‍ പഠിക്കേണം..കനിവില്‍ കുളിരേണം..
പൂമാനം മുട്ടെ വളരുമ്പോഴും
മണ്ണിനെ മറക്കാതിരിക്കേണം...
ആരാരോ...ആരിരാരോ.....
രാരിരം രാരാരോ......
(കണ്ണീര്‍ തുടയ്ക്കുവാന്‍....)

kaṇṇīr tuḍaykkuvān ammayuṇḍu്
tuṇayāy niṅṅaḽkku daivamuṇḍu്
ammaykku mātraṁ mugaḽilāgāśaṁ
tāḻĕ pŏḽḽunna marubhūmi...
ārāro....ārirāro.....
rāriraṁ rārāro......
kaṇṇīr tuḍaykkuvān ammayuṇḍu്
tuṇayāy niṅṅaḽkku daivamuṇḍu്...

kuññikkai vaḽareṇaṁ...miḻigaḽ tĕḽiyeṇaṁ
kuññikkāl vaḽareṇaṁ...nanmagaḽ niṟayeṇaṁ
ammadan saṅgaḍa rāvinu niṅṅaḽ
pulariyāy māṟeṇaṁ....
ārāro....ārirāro.....
rāriraṁ rārāro......
kaṇṇīr tuḍaykkuvān ammayuṇḍu്
tuṇayāy niṅṅaḽkku daivamuṇḍu്...

taṇalāy‌ vaḽareṇaṁ...pū polĕ viḍareṇaṁ..
sahikkān paṭhikkeṇaṁ..kanivil kuḽireṇaṁ..
pūmānaṁ muṭṭĕ vaḽarumboḻuṁ
maṇṇinĕ maṟakkādirikkeṇaṁ...
ārāro...ārirāro.....
rāriraṁ rārāro......
(kaṇṇīr tuḍaykkuvān....)