കണ്ണീര്‍ക്കടലിന്‍ കല്ലോലമാലയില്‍
കളിയോടം തുഴയുന്നു..
കരകാണാതെയുഴലുന്നു
വിധിയുടെ വിലാസലീലകളാല്‍ എത്ര
ജീവിതം തകരുന്നു.. വേദന തിന്നുമരിക്കുന്നു
ജീവന്റെ ദാഹം തീരാത്ത ദേഹം
തീരത്തടിയുന്നു തിരമാലകള്‍ മൂടുന്നു
ഗദ്ഗദമുയരും നെഞ്ചിന്നുള്ളില്‍
ചുടുകാടുപുകയുന്നു ആശകള്‍ എരിഞ്ഞടങ്ങുന്നു
ആശകള്‍ എരിഞ്ഞടങ്ങുന്നു
കണ്ണീര്‍ക്കടലിന്‍ കല്ലോലമാലയില്‍
കളിയോടം തുഴയുന്നു..
കരകാണാതെയുഴലുന്നു