Kanne naanam

കണ്ണേ നാണം
Work
Year
Language

കണ്ണേ നാണം കൊള്ളാതെ മുഖം നീ മറയ്ക്കാതെ
ആനന്ദം പൂണ്ടെന്നെ നീ നോക്കടി നേരെ നീ മാറിനില്‍ക്കാതെ

ആണത്തമേതുമില്ല പെണ്‍കുരങ്ങെപ്പോലെ ആവേശത്താലെ
വീണത്തം കാട്ടീടാതെ മാറിനില്‍ക്കൂ ദൂരെ

നീയും ഞാനും താരും മണവും കാടും പടലും പോലവേ
രാവും പകലും വാണീടില്‍ ആ വാഴ്വിനെന്തൊരാനന്ദം

നീ നാണം കൊള്ളാതെ നീ നേമം ചൊല്ലാതെ
കാര്യം നേടാന്‍ കൌശലം എന്നോടാകാതെ
നീ ഒന്നും തേടാതെ

കോപം നീ എന്നോടൊന്നും കാട്ടിടാതെന്‍ മാനെ
ഓമല്‍ ചെന്തേനെ
മോദം നീ ചേര്‍ക്കടി എന്‍ മോഹം നിന്നാല്‍ത്താനെ
മുണ്ട് ബാഡി സാരി ബ്ലൌസു കമ്മല്‍ മാലൈ പൊന്‍‌വളൈകള്‍
അയ്യയ്യോ ഇതുമാത്രമാ?
സോപ്പ് ചീപ്പ് കണ്ണാടീ റോയല്‍ പൌഡര്‍ ലിപ്സ്റ്റിക്
ഇവയെല്ലാം ഇന്നുമുതല്‍ ഞാന്‍ വാങ്ങി ഉനക്കായ് തരാമേ

അയ്യയ്യോ വല്ലോരും ഇതു കണ്ടാലേതും കുറവല്ലെ?
പൊയ്യല്ലെ വാങ്ങിത്തരുമോ എങ്കിലെനിക്കിതു സമ്മതമേ
സമ്മതമാ?
എന്നാനന്ദം പൊന്നെ പ്രേമാനന്ദക്കണ്ണേ
ആനന്ദം കൊണ്ടാടുവാന്‍ വാടി നീതേനെ
ചേര്‍ന്നാടിടാം മാനേ

kaṇṇe nāṇaṁ kŏḽḽādĕ mukhaṁ nī maṟaykkādĕ
ānandaṁ pūṇḍĕnnĕ nī nokkaḍi nerĕ nī māṟinilkkādĕ

āṇattamedumilla pĕṇguraṅṅĕppolĕ āveśattālĕ
vīṇattaṁ kāṭṭīḍādĕ māṟinilkkū dūrĕ

nīyuṁ ñānuṁ tāruṁ maṇavuṁ kāḍuṁ paḍaluṁ polave
rāvuṁ pagaluṁ vāṇīḍil ā vāḻvinĕndŏrānandaṁ

nī nāṇaṁ kŏḽḽādĕ nī nemaṁ sŏllādĕ
kāryaṁ neḍān kaൌśalaṁ ĕnnoḍāgādĕ
nī ŏnnuṁ teḍādĕ

kobaṁ nī ĕnnoḍŏnnuṁ kāṭṭiḍādĕn mānĕ
omal sĕndenĕ
modaṁ nī serkkaḍi ĕn mohaṁ ninnālttānĕ
muṇḍ bāḍi sāri blaൌsu kammal mālai pŏn‌vaḽaigaḽ
ayyayyo idumātramā?
sopp sīpp kaṇṇāḍī ṟoyal paൌḍar lipsṭrik
ivayĕllāṁ innumudal ñān vāṅṅi unakkāy tarāme

ayyayyo valloruṁ idu kaṇḍāleduṁ kuṟavallĕ?
pŏyyallĕ vāṅṅittarumo ĕṅgilĕnikkidu sammadame
sammadamā?
ĕnnānandaṁ pŏnnĕ premānandakkaṇṇe
ānandaṁ kŏṇḍāḍuvān vāḍi nīdenĕ
sernnāḍiḍāṁ māne