Kanne karalin kaniye

കണ്ണേ കരളിന്‍ കനിയേ
Work
Year
Language

കണ്ണേ കരളിന്‍ കനിയേ..
നിന്നെ കാണാനിന്നരികില്‍ വന്നൂ
പൊന്നേ പുന്നാരക്കുടമേ
മുന്നില്‍ വന്നാലെന്‍ ഉള്ളം പൊള്ളുന്നൂ
തഞ്ചമുള്ള നേരം നോക്കി
മൊഞ്ചൊതുങ്ങും മോഹമോടെ വാ....
നെഞ്ചകത്തില്‍ സഞ്ചരിക്കും
പൊന്‍കിനാക്കള്‍ മഞ്ചലേറ്റാന്‍ വാ....
മധുരഗാനമായ്...ഒഴുകുമീണമായ്...
(കണ്ണേ....)

മോഹമാം പൂന്തോപ്പില്‍ ഞാനലയും നേരത്തു്
അകതാരിലിക്കിളി കോര്‍ത്തിട്ടണയുന്നവളേ....
മോഹമാം പൂന്തോപ്പില്‍ ഞാനലയും നേരത്തു്
അകതാരിലിക്കിളി കോര്‍ത്തിട്ടണയുന്നവളേ....
പിന്നെ നിനച്ചതും ഈ കണ്ണില്‍ നിറയുന്നു നീ
എന്നെ മാടി വിളിച്ചിടുന്നൂ.....
എന്റെ മനസ്സിനുള്ളില്‍ മോഹം കൊരുക്കുന്ന നീ
എന്നെയാകെ മദിച്ചിടുന്നൂ....
മാരി വരവേ...പാടുമഴകേ
മനസ്സിന്റെ മണിമുറ്റത്തൊരുമലര്‍ക്കൊടിയുമായ് വാ
(കണ്ണേ....)

ദാഹമാം മരുഭൂവില്‍ അലയും നേരത്തു്
മധുചഷകം കൈയ്യാല്‍ തട്ടിയകറ്റുന്നവളേ
ദാഹമാം മരുഭൂവില്‍ അലയും നേരത്തു്
മധുചഷകം കൈയ്യാല്‍ തട്ടിയകറ്റുന്നവളേ
പൊന്നേ അനുഭവങ്ങള്‍ എന്നെ തളർത്തിടുമ്പോൾ
നിന്നെ ഞാനുമകറ്റിടുമോ........
അന്‍പേ കലമ്പിടല്ലേ...ഇമ്പം കളഞ്ഞതില്ലേ
നീയെന്റെ ജീവനല്ലേ..
പ്രാണേശ്വരനേ...തേന്മൊഴിയാളേ
കനവിന്റെ കുടിലില്‍ നിന്‍ കതിരൊളി വിതറുവാന്‍ വാ...
(കണ്ണേ....)

kaṇṇe karaḽin kaniye..
ninnĕ kāṇāninnarigil vannū
pŏnne punnārakkuḍame
munnil vannālĕn uḽḽaṁ pŏḽḽunnū
tañjamuḽḽa neraṁ nokki
mŏñjŏduṅṅuṁ mohamoḍĕ vā....
nĕñjagattil sañjarikkuṁ
pŏnkinākkaḽ mañjaleṭrān vā....
madhuragānamāy...ŏḻugumīṇamāy...
(kaṇṇe....)

mohamāṁ pūndoppil ñānalayuṁ nerattu്
agadārilikkiḽi korttiṭṭaṇayunnavaḽe....
mohamāṁ pūndoppil ñānalayuṁ nerattu്
agadārilikkiḽi korttiṭṭaṇayunnavaḽe....
pinnĕ ninaccaduṁ ī kaṇṇil niṟayunnu nī
ĕnnĕ māḍi viḽicciḍunnū.....
ĕnṟĕ manassinuḽḽil mohaṁ kŏrukkunna nī
ĕnnĕyāgĕ madicciḍunnū....
māri varave...pāḍumaḻage
manassinṟĕ maṇimuṭrattŏrumalarkkŏḍiyumāy vā
(kaṇṇe....)

dāhamāṁ marubhūvil alayuṁ nerattu്
madhusaṣagaṁ kaiyyāl taṭṭiyagaṭrunnavaḽe
dāhamāṁ marubhūvil alayuṁ nerattu്
madhusaṣagaṁ kaiyyāl taṭṭiyagaṭrunnavaḽe
pŏnne anubhavaṅṅaḽ ĕnnĕ taḽarttiḍumboḽ
ninnĕ ñānumagaṭriḍumo........
anpe kalambiḍalle...imbaṁ kaḽaññadille
nīyĕnṟĕ jīvanalle..
prāṇeśvarane...tenmŏḻiyāḽe
kanavinṟĕ kuḍilil nin kadirŏḽi vidaṟuvān vā...
(kaṇṇe....)