Kannanyajum sarggasandaryannale

കണ്ണഞ്ചും സര്‍ഗ്ഗസൌന്ദര്യങ്ങളേ
Year
Language

ആ........ആ......
കണ്ണഞ്ചും സര്‍ഗ്ഗ സൌന്ദര്യങ്ങളേ
കണ്ണന്‍ ചിരട്ടയില്‍ തീര്‍ത്ത രൂപങ്ങളേ
സൃഷ്ടിതന്‍ പുസ്തകം നോക്കിപ്പകര്‍ത്തിയ
മര്‍ത്ത്യമോഹത്തിന്‍ തിടമ്പുകളേ
ആരുടെയോ കളിപ്പാട്ടങ്ങള്‍ - നിങ്ങള്‍
ആരുടെ ഭാവനകള്‍ !
ആ..............

കണ്ണീര്‍ക്കണം പോലൊരമ്മയുണ്ടേ- ആ
കയ്യിലൊരുണ്ണിയുണ്ടേ
അന്‍പുറ്റ ക്രൂശിത രൂപമുണ്ടേ-ഒന്നു
കുമ്പിട്ടു പ്രാര്‍ഥന ചൊല്ലാം
ആരുടെ കല്‍പ്പനാകൌതുകങ്ങള്‍ നിങ്ങള്‍
ആത്മാവിന്‍ പ്രാര്‍ഥനകള്‍ !
ആ.............

മുന്തിരി പാനപാത്രങ്ങളുണ്ടോ - കുളിര്‍
ചന്ദനക്കിണ്ണമുണ്ടോ?
ചന്തമെഴും കളിവീണയുണ്ടോ- അതില്‍
തന്ത്രികള്‍ മീട്ടുവതാരോ !
പാവകളോ കളിക്കോപ്പുകളോ
ഇന്നീ പാവം മനുഷ്യര്‍ നമ്മള്‍ !

ā........ā......
kaṇṇañjuṁ sargga saൌndaryaṅṅaḽe
kaṇṇan siraṭṭayil tīrtta rūbaṅṅaḽe
sṛṣṭidan pustagaṁ nokkippagarttiya
marttyamohattin diḍambugaḽe
āruḍĕyo kaḽippāṭṭaṅṅaḽ - niṅṅaḽ
āruḍĕ bhāvanagaḽ !
ā..............

kaṇṇīrkkaṇaṁ polŏrammayuṇḍe- ā
kayyilŏruṇṇiyuṇḍe
anpuṭra krūśida rūbamuṇḍe-ŏnnu
kumbiṭṭu prārdhana sŏllāṁ
āruḍĕ kalppanāgaൌtugaṅṅaḽ niṅṅaḽ
ātmāvin prārdhanagaḽ !
ā.............

mundiri pānabātraṅṅaḽuṇḍo - kuḽir
sandanakkiṇṇamuṇḍo?
sandamĕḻuṁ kaḽivīṇayuṇḍo- adil
tandrigaḽ mīṭṭuvadāro !
pāvagaḽo kaḽikkoppugaḽo
innī pāvaṁ manuṣyar nammaḽ !