Kannanenre kalittolan

കണ്ണനെന്റെ കളിത്തോഴന്‍
Year
Language

കണ്ണനെന്റെ കളിത്തോഴൻ മണി-
വർണ്ണനെന്റെ കളിത്തോഴൻ
കാലത്തു ശ്രീകോവിൽ തുറക്കുമ്പോൾ ഞാൻ
കണി കണ്ടുണരും അയൽക്കാരൻ

തുകിലുണരാനെന്തു താമസം കൃഷ്ണാ
തിരുവമ്പാടി കൃഷ്ണാ
തളികയിൽ കർപ്പൂര തുളസിപ്പൂവുമായ്‌
തൊഴുതു നിൽപ്പൂ തവ രാധ...നാഥാ..
തരുമോ കണ്ണാ തിരുഹൃദയത്തൂവെണ്ണ...
ആ.....

യദുകുലം മറന്നോ യമുനയെ മറന്നോ
പ്രിയ വൃന്ദാവനം മറന്നോ
അവിടുത്തെ വാടാത്ത വനമാലയുമായ്‌
അരികിൽ നിൽപ്പൂ തവ രാധ...നാഥാ...
തരുമോ കണ്ണാ തിരു ഹൃദയത്തൂവെണ്ണ
ആ.....

kaṇṇanĕnṟĕ kaḽittoḻan maṇi-
varṇṇanĕnṟĕ kaḽittoḻan
kālattu śrīgovil tuṟakkumboḽ ñān
kaṇi kaṇḍuṇaruṁ ayalkkāran

tugiluṇarānĕndu tāmasaṁ kṛṣṇā
tiruvambāḍi kṛṣṇā
taḽigayil karppūra tuḽasippūvumāy‌
tŏḻudu nilppū tava rādha...nāthā..
tarumo kaṇṇā tiruhṛdayattūvĕṇṇa...
ā.....

yadugulaṁ maṟanno yamunayĕ maṟanno
priya vṛndāvanaṁ maṟanno
aviḍuttĕ vāḍātta vanamālayumāy‌
arigil nilppū tava rādha...nāthā...
tarumo kaṇṇā tiru hṛdayattūvĕṇṇa
ā.....