Kannanaamunneeyurannu

കണ്ണനാമുണ്ണീയുറങ്ങു
Work
Year
Language

കണ്ണനാമുണ്ണിയുറങ്ങൂ കണ്ണനാമുണ്ണിയുറങ്ങൂ
കായാമ്പൂവര്‍ണ്ണനുറങ്ങൂ കായാമ്പൂവര്‍ണ്ണനുറങ്ങൂ
കൈവിരലുണ്ട് കിനാവുംകണ്ടു
കണ്മണിക്കുട്ടനുറങ്ങൂ കണ്മണിക്കുട്ടനുറങ്ങൂ
കണ്ണനാമുണ്ണിയുറങ്ങൂ

താരാട്ടുപാടും മനസ്സിന്റെ വേദന
തങ്കക്കുടത്തിന്നറിഞ്ഞുകൂടാ
താലോലമാട്ടുന്ന തെന്നലിന്‍ നൊമ്പരം
താമരപ്പൂവിന്നറിഞ്ഞുകൂടാ
കണ്ണനാമുണ്ണിയുറങ്ങൂ

നീ വളരുമ്പോള്‍ നിന്‍ ജീവിതമന്ദാര
പൂവനം പൂത്തു തളിര്‍ക്കുമ്പോള്‍
കണ്ണുനീര്‍കൊണ്ടൊരു കാളിന്ദി തീര്‍ക്കുമീ
അമ്മതന്‍ വേദന നീയറിയും
(കണ്ണനാമുണ്ണിയുറങ്ങൂ )

kaṇṇanāmuṇṇiyuṟaṅṅū kaṇṇanāmuṇṇiyuṟaṅṅū
kāyāmbūvarṇṇanuṟaṅṅū kāyāmbūvarṇṇanuṟaṅṅū
kaiviraluṇḍ kināvuṁkaṇḍu
kaṇmaṇikkuṭṭanuṟaṅṅū kaṇmaṇikkuṭṭanuṟaṅṅū
kaṇṇanāmuṇṇiyuṟaṅṅū

tārāṭṭubāḍuṁ manassinṟĕ vedana
taṅgakkuḍattinnaṟiññugūḍā
tālolamāṭṭunna tĕnnalin nŏmbaraṁ
tāmarappūvinnaṟiññugūḍā
kaṇṇanāmuṇṇiyuṟaṅṅū

nī vaḽarumboḽ nin jīvidamandāra
pūvanaṁ pūttu taḽirkkumboḽ
kaṇṇunīrgŏṇḍŏru kāḽindi tīrkkumī
ammadan vedana nīyaṟiyuṁ
(kaṇṇanāmuṇṇiyuṟaṅṅū )