Kannadaccaalum

കണ്ണടച്ചാലും
Year
Language

�കണ്ണടച്ചാലും കനകക്കിനാക്കൾ
കണ്ണു തുറന്നാലും കനകക്കിനാക്കൾ

പണ്ടൊരു പൂമരച്ചോട്ടിലായ്‌ നിന്നെ
കുണ്ഠിതത്തോടെ ഞാൻ കാത്തിരുന്നപ്പോൾ (പണ്ടൊരു)
മറ്റാരും കാണാതെ പൂമരമേറി നീ
മലർ മഴ പെയ്യിച്ചതിന്നും ഞാൻ കാണ്മൂ (മറ്റാരും)

വെള്ളി നിലാവിൽ പൊന്നോണ രാവിൽ
വള്ളിയൂഞ്ഞാലിൽ ഞാൻ ആടിയ നേരം (വെള്ളി)

പിന്നിൽ നിന്നൂഞ്ഞാല തള്ളി നീ എന്നെ
മണ്ണിൽ മറിച്ചിട്ട രംഗം ഞാൻ കാണ്മൂ (പിന്നിൽ)
(കണ്ണടച്ചാലും)

പാടത്തിൻ വക്കത്തെ പാലച്ചുവട്ടിൽ
പാദസ്വരങ്ങൾ കിലുങ്ങിക്കിലുങ്ങി
പാടിയും ആടിയും നീ വന്നു നിൽക്കെ ഞാൻ
കോരിത്തരിച്ചോരാ രംഗം ഞാൻ കാണ്മൂ (പാടിയും)

അമ്പലമുറ്റത്തെ ആലിൻ ചുവട്ടിൽ
അന്തിയിൽ ഞാൻ നിന്നെ കാത്തു നിന്നപ്പോൾ
പൂജിച്ചു കിട്ടിയ പുഷ്പമെറിഞ്ഞെന്നെ
മാടി വിളിക്കുന്ന രംഗം ഞാൻ കാണ്മൂ (പൂജിച്ചു)

(കണ്ണടച്ചാലും)

�kaṇṇaḍaccāluṁ kanagakkinākkaḽ
kaṇṇu tuṟannāluṁ kanagakkinākkaḽ

paṇḍŏru pūmaraccoṭṭilāy‌ ninnĕ
kuṇḍhidattoḍĕ ñān kāttirunnappoḽ (paṇḍŏru)
maṭrāruṁ kāṇādĕ pūmarameṟi nī
malar maḻa pĕyyiccadinnuṁ ñān kāṇmū (maṭrāruṁ)

vĕḽḽi nilāvil pŏnnoṇa rāvil
vaḽḽiyūññālil ñān āḍiya neraṁ (vĕḽḽi)

pinnil ninnūññāla taḽḽi nī ĕnnĕ
maṇṇil maṟicciṭṭa raṁgaṁ ñān kāṇmū (pinnil)
(kaṇṇaḍaccāluṁ)

pāḍattin vakkattĕ pālaccuvaṭṭil
pādasvaraṅṅaḽ kiluṅṅikkiluṅṅi
pāḍiyuṁ āḍiyuṁ nī vannu nilkkĕ ñān
korittariccorā raṁgaṁ ñān kāṇmū (pāḍiyuṁ)

ambalamuṭrattĕ ālin suvaṭṭil
andiyil ñān ninnĕ kāttu ninnappoḽ
pūjiccu kiṭṭiya puṣpamĕṟiññĕnnĕ
māḍi viḽikkunna raṁgaṁ ñān kāṇmū (pūjiccu)

(kaṇṇaḍaccāluṁ)