കണ്ണാന്തളി മുറ്റം ... മുറ്റത്തൊരു തുമ്പ
തുമ്പക്കുടുമയില്‍ പൊട്ടി മുളച്ചൊരു പൊന്നരയാല്
ഒരു പൊന്നരയാല്
(കണ്ണാന്തളി)
അരയാല്‍ക്കൊമ്പത്താടകളാടി
ആടകള്‍ പാടി ...
ഏതോ ചുണ്ടിലൊരോടക്കുഴലിനു കാതു മുളയ്ക്കുന്നു
തേന്‍ കാതു മുളയ്ക്കുന്നു
ആലിക്കോലും പീലിക്കെട്ടും കാതരമാരും
കാതരമാരും ...
പുളകം ചൂടി പൊന്‍ ചിറകായും
പൌര്‍ണമി തെളിയുന്നു
പാ ധപമഗമാ ഗരിസനിസാ
രിഗരിഗമാ ഗരിസ
ആ ...
(കണ്ണാന്തളി )
മാനത്തൊരു താരം താഴത്തൊരു താര്
താഴത്തൊരു താര് ...
താരും തളിരും കുളിരണിയുന്നൊരു
തങ്ക നിലാവ്
തങ്ക നിലാവ് ...
തങ്കനിലാവിന്‍ കവിള് തുടുത്തോ
കണ്ണ് തുടിക്കുന്നോ ...
താരോ മിഴിമുന നീട്ടിവിളിക്കും
വിളികള്‍ മുഴങ്ങുന്നു
വിളികള്‍ മുഴങ്ങുന്നു ...
പാ ധപമഗമാ ഗരിസനിസാ
രിഗരിഗമാ ഗരിസ
ആ ...
(കണ്ണാന്തളി)