Kannaadiyaatril

കണ്ണാടിയാറ്റില്‍
Work
Year
Language

കണ്ണാടിയാറ്റില്‍ കൈതപ്പൂങ്കാട്ടില്‍
കണ്ണാടി നോക്കുന്ന പെണ്ണാളേ
മയിലാട്ടം വേണം മാന്‍ നോട്ടം വേണം നിന്റെ
മയിലാട്ടം വേണം മാന്‍ നോട്ടം വേണം
മണിമാരനെത്തുന്നതിന്നാണ്

കനകവര്‍ണ്ണമുണ്ടോ കരിമീശയുണ്ടോ
മണമുള്ള കൈലേസും കണ്ടോ
മൈലാഞ്ചിക്കാട്ടില്‍ മാമലമേട്ടില്‍
പൂമാലകോര്‍ക്കുന്ന പെണ്ണാളേ

മാറില്‍ പൂത്താലിവേണം കൊഴല്‍മാലവേണം
മണവാളനെത്തുന്നതിന്നാണ്

താരുണ്യമുണ്ടോ തലയെടുപ്പുമുണ്ടോ
തളരാത്ത നെഞ്ചൊറപ്പുമുണ്ടോ?
പൂഞ്ചോലക്കടവില്‍ താമരപ്പടവില്‍
നീരാടാന്‍ പോയേനൊരു പെണ്ണാളേ
നിന്റെ കിന്നാരം വേണം കിളിനാദം വേണം
പൂമാരനെത്തുന്നതിന്നാണ്

kaṇṇāḍiyāṭril kaidappūṅgāṭṭil
kaṇṇāḍi nokkunna pĕṇṇāḽe
mayilāṭṭaṁ veṇaṁ mān noṭṭaṁ veṇaṁ ninṟĕ
mayilāṭṭaṁ veṇaṁ mān noṭṭaṁ veṇaṁ
maṇimāranĕttunnadinnāṇ

kanagavarṇṇamuṇḍo karimīśayuṇḍo
maṇamuḽḽa kailesuṁ kaṇḍo
mailāñjikkāṭṭil māmalameṭṭil
pūmālagorkkunna pĕṇṇāḽe

māṟil pūttāliveṇaṁ kŏḻalmālaveṇaṁ
maṇavāḽanĕttunnadinnāṇ

tāruṇyamuṇḍo talayĕḍuppumuṇḍo
taḽarātta nĕñjŏṟappumuṇḍo?
pūñjolakkaḍavil tāmarappaḍavil
nīrāḍān poyenŏru pĕṇṇāḽe
ninṟĕ kinnāraṁ veṇaṁ kiḽinādaṁ veṇaṁ
pūmāranĕttunnadinnāṇ