Kannaadikkadappuratt

കണ്ണാടിക്കടപ്പുറത്ത്‌
Work
Year
Language

കണ്ണാടിക്കടപ്പുറത്ത് കാറ്റുകൊള്ളാന്‍ വന്നവരേ
വെടിപറയും നേരത്തല്‍പ്പം
ചുടുകടല കൊറിച്ചാട്ടേ ചുടുകടലേ
ചുടുകടലേ ചുടുകടലേ കടലേ കടലേ

കണ്മുനയാല്‍ കല്ലെറിയുന്നൂ
കരളുകളില്‍ മുറിവേല്‍ക്കുന്നു
പെണ്മണികള്‍ വലവീശുന്നു
ആണ്മീനുകള്‍ അതില്‍ വീഴുന്നു

ജാലത്താല്‍ പലരും ബീച്ചില്‍
ജാതകങ്ങള്‍ കൈമാറുന്നു
കടലമ്മയ്ക്കതുകാണുമ്പോള്‍
കരളാകെ ചിരിപൊട്ടുന്നു

മാനത്തിലുമിഴിയും നട്ട്
മനക്കോട്ട കെട്ടുന്നവരെ
പാലാഴിത്തിരകളില്‍ മുങ്ങി
പകലോനും മറയാറായി

kaṇṇāḍikkaḍappuṟatt kāṭrugŏḽḽān vannavare
vĕḍibaṟayuṁ nerattalppaṁ
suḍugaḍala kŏṟiccāṭṭe suḍugaḍale
suḍugaḍale suḍugaḍale kaḍale kaḍale

kaṇmunayāl kallĕṟiyunnū
karaḽugaḽil muṟivelkkunnu
pĕṇmaṇigaḽ valavīśunnu
āṇmīnugaḽ adil vīḻunnu

jālattāl palaruṁ bīccil
jādagaṅṅaḽ kaimāṟunnu
kaḍalammaykkadugāṇumboḽ
karaḽāgĕ siribŏṭṭunnu

mānattilumiḻiyuṁ naṭṭ
manakkoṭṭa kĕṭṭunnavarĕ
pālāḻittiragaḽil muṅṅi
pagalonuṁ maṟayāṟāyi