Kannaadi aadyamaayen

കണ്ണാടി ആദ്യമായെൻ
Work
Year
Language

കണ്ണാടി ആദ്യമായെന്‍
ബാഹ്യരൂപം സ്വന്തമാക്കി
ഗായികേ നിന്‍ സ്വരമെന്‍
ചേതനയും സ്വന്തമാക്കി

പാലലകളൊഴുകിവരും
പഞ്ചരത്നകീര്‍ത്തനങ്ങള്‍
പാടുമെന്‍റെ പാഴ്‌സ്വരത്തില്‍
രാഗഭാവം നീയിണക്കി
നിന്‍റെ രാഗസാഗരത്തി-
ന്നാഴമിന്നു ഞാനറിഞ്ഞു
(കണ്ണാടി)

കോടിസൂര്യകാന്തിയെഴും
വാണിമാതിന്‍ ശ്രീകോവില്‍
തേടിപ്പോകുമെന്‍ വഴിയില്‍
നിന്‍ മൊഴികള്‍ പൂവിരിച്ചൂ
നിന്‍റെ ഗാനവാനമാര്‍ന്ന
നീലിമയില്‍ ഞാനലിഞ്ഞു
(കണ്ണാടി)

kaṇṇāḍi ādyamāyĕn
bāhyarūbaṁ svandamākki
gāyige nin svaramĕn
sedanayuṁ svandamākki

pālalagaḽŏḻugivaruṁ
pañjaratnagīrttanaṅṅaḽ
pāḍumĕnṟĕ pāḻ‌svarattil
rāgabhāvaṁ nīyiṇakki
ninṟĕ rāgasāgaratti-
nnāḻaminnu ñānaṟiññu
(kaṇṇāḍi)

koḍisūryagāndiyĕḻuṁ
vāṇimādin śrīgovil
teḍippogumĕn vaḻiyil
nin mŏḻigaḽ pūviriccū
ninṟĕ gānavānamārnna
nīlimayil ñānaliññu
(kaṇṇāḍi)