Kanmaniye nin siriyil

കണ്‍മണിയെ നിന്‍ ചിരിയില്‍
Year
Language

കണ്മണിയേ നിൻ ചിരിയിൽ അലിയുന്നു നൊമ്പരങ്ങൾ
ഉടലാർന്ന സ്നേഹമല്ലേ കരയാതുറങ്ങു നീ
നിൻ മിഴികൾ നനയും നേരം
പിടഞ്ഞു പോവതെന്റെ മാനസം
(കണ്മണിയേ നിൻ ചിരിയിൽ ...)

ഉം..ഉം..ഉം..ഉം..ഉം..ഉം..
ചോറ്റാനിക്കര ദീപാരാധന നേരം എന്നും
നീ തൊഴുതു വണങ്ങി തിരുനാമം ചൊല്ലണം
അമ്പലനടയിൽ കൈത്തിരിയേന്തും
ഗോപികയായ് നീ വിളയാടേണം
നീ കാണും കനവെല്ലാം സാഫല്യം തൂകണം
നീ പാടും ശീലുകളിൽ ശ്രീരാഗം വാഴണം
(കണ്മണിയേ നിൻ ചിരിയിൽ ...)

അമ്മയ്ക്കോമന മുത്തായ് നീ വളരേണം എന്നും
ഈ വീടിൻ കനകവിളക്കായ് വാണിടേണം
പൂമുഖവാതിൽ പടിയിൽ പൂക്കും പുലരിപ്പെണ്ണായ് നീയുണരേണം
ഋമതിയായ് തറവാട്ടിൽ സൗഭാഗ്യം നൽകണം
മണവാട്ടിപ്പെൺകൊടിയായ് മാംഗല്യം ചൂടണം
(കണ്മണിയേ നിൻ ചിരിയിൽ ...)

kaṇmaṇiye nin siriyil aliyunnu nŏmbaraṅṅaḽ
uḍalārnna snehamalle karayāduṟaṅṅu nī
nin miḻigaḽ nanayuṁ neraṁ
piḍaññu povadĕnṟĕ mānasaṁ
(kaṇmaṇiye nin siriyil ...)

uṁ..uṁ..uṁ..uṁ..uṁ..uṁ..
soṭrānikkara dībārādhana neraṁ ĕnnuṁ
nī tŏḻudu vaṇaṅṅi tirunāmaṁ sŏllaṇaṁ
ambalanaḍayil kaittiriyenduṁ
gobigayāy nī viḽayāḍeṇaṁ
nī kāṇuṁ kanavĕllāṁ sāphalyaṁ tūgaṇaṁ
nī pāḍuṁ śīlugaḽil śrīrāgaṁ vāḻaṇaṁ
(kaṇmaṇiye nin siriyil ...)

ammaykkomana muttāy nī vaḽareṇaṁ ĕnnuṁ
ī vīḍin kanagaviḽakkāy vāṇiḍeṇaṁ
pūmukhavādil paḍiyil pūkkuṁ pularippĕṇṇāy nīyuṇareṇaṁ
ṛmadiyāy taṟavāṭṭil saubhāgyaṁ nalgaṇaṁ
maṇavāṭṭippĕṇgŏḍiyāy māṁgalyaṁ sūḍaṇaṁ
(kaṇmaṇiye nin siriyil ...)