Kanmaniye [Happy]

കണ്മണിയേ [Happy]
Work
Year
Language

കണ്മണിയേ... കണ്മണിയേ
കരയാതുറങ്ങു നീ
കണ്ണിനു കണ്ണായ് നിന്നെ വളര്‍ത്താന്‍
അമ്മയില്ലേ നിന്നരികില്‍...അരികില്‍...അരികില്‍ ...

കരളില്‍ പടരും മുള്‍ചെടിയിന്മേല്‍
കാലം വിടര്‍ത്തിയ മലരല്ലേ
ജീവിതമാകും ഇരുളിന്‍ നടുവില്‍
ദൈവം നീട്ടിയ തിരിയല്ലേ..അല്ലേ...അല്ലേ (കണ്മണിയേ )

നീറിപ്പുകയും അമ്മ തന്‍ ഹൃദയം
നീയെന്തറിയുന്നൂ...
എന്നാത്മാവിലെ വേദനകള്‍
നീയെന്തറിയുന്നൂ..............

kaṇmaṇiye... kaṇmaṇiye
karayāduṟaṅṅu nī
kaṇṇinu kaṇṇāy ninnĕ vaḽarttān
ammayille ninnarigil...arigil...arigil ...

karaḽil paḍaruṁ muḽcĕḍiyinmel
kālaṁ viḍarttiya malaralle
jīvidamāguṁ iruḽin naḍuvil
daivaṁ nīṭṭiya tiriyalle..alle...alle (kaṇmaṇiye )

nīṟippugayuṁ amma tan hṛdayaṁ
nīyĕndaṟiyunnū...
ĕnnātmāvilĕ vedanagaḽ
nīyĕndaṟiyunnū..............