Kanmani raadhe

കണ്മണി രാധേ
Year
Language

ഉം...........
കണ്മണി രാധേ വരൂ പൂവണിഞ്ഞു വൃന്ദാവനി
വേണുവില്‍ മധുരം പാടി വേദന മാറ്റൂ പ്രിയേ
കാത്തിരിപ്പൂ നിന്‍റെ കൃഷ്ണന്‍ കണ്ണീരിന്‍ പൂവുമായി (2)
മുകിലായി നിന്‍ മെയ്യില്‍ മഴവില്ലു ഞാന്‍ തോഴി
കണ്മണി രാധേ വരൂ പൂവണിഞ്ഞു വൃന്ദാവനി
വേണുവില്‍ മധുരം പാടി വേദന മാറ്റൂ പ്രിയേ

ശ്യാമാങ്കരാഗം തരും പ്രേമാഭിലാഷങ്ങളില്‍
ഗോപികമാര്‍ നിന്മെയ്യില്‍ നിര്‍വൃതിപൂക്കള്‍ ചൂടി
ശ്യാമാങ്കരാഗം തരും പ്രേമാഭിലാഷങ്ങളില്‍
ഗോപികമാര്‍ നിന്മെയ്യില്‍ നിര്‍വൃതിപൂക്കള്‍
ചൂടുന്നു കുളിരായി പ്രാണനില്‍
// കണ്മണി രാധേ.............//

മൗനമായി മൂളും സ്വരം രാഗാര്‍ദ്രസന്ദേശമോ
പല്ലവമാമെന്‍ മേനി നീ മുത്തമേകും വേണു
മൗനമായി മൂളും സ്വരം രാഗാര്‍ദ്രസന്ദേശമോ
പല്ലവമാമെന്‍ മേനി നീ മുത്തമേകി
പാടുന്നു മധുരം ഓ പ്രിയേ
// കണ്മണി രാധേ.............//

uṁ...........
kaṇmaṇi rādhe varū pūvaṇiññu vṛndāvani
veṇuvil madhuraṁ pāḍi vedana māṭrū priye
kāttirippū ninṟĕ kṛṣṇan kaṇṇīrin pūvumāyi (2)
mugilāyi nin mĕyyil maḻavillu ñān doḻi
kaṇmaṇi rādhe varū pūvaṇiññu vṛndāvani
veṇuvil madhuraṁ pāḍi vedana māṭrū priye

śyāmāṅgarāgaṁ taruṁ premābhilāṣaṅṅaḽil
gobigamār ninmĕyyil nirvṛtibūkkaḽ sūḍi
śyāmāṅgarāgaṁ taruṁ premābhilāṣaṅṅaḽil
gobigamār ninmĕyyil nirvṛtibūkkaḽ
sūḍunnu kuḽirāyi prāṇanil
// kaṇmaṇi rādhe.............//

maunamāyi mūḽuṁ svaraṁ rāgārdrasandeśamo
pallavamāmĕn meni nī muttameguṁ veṇu
maunamāyi mūḽuṁ svaraṁ rāgārdrasandeśamo
pallavamāmĕn meni nī muttamegi
pāḍunnu madhuraṁ o priye
// kaṇmaṇi rādhe.............//