Kanmani praave

കണ്മണി പ്രാവേ
Year
Language

കണ്മണിപ്രാവേ പൊന്നരിപ്രാവേ
എങ്ങനെ നിന്നെ പിരിയും ഞാന്‍
നെഞ്ചില്‍ കുറുകി കുറുകിയിരിക്കും പൊന്നരിപ്രാവേ
എങ്ങനെ നിന്നെ മറക്കും ഞാന്‍

വെള്ളയില്‍ വെള്ളപ്പൂവുകള്‍ തുന്നിയ
വെള്ളിപ്പുടവ നിവര്‍ത്തി
മന്ത്രകോടി ചാര്‍ത്തി പിന്നെ
ചന്ദ്രകിരണങ്ങള്‍ .........
നവവധുവായി നീ നാണം പൂണ്ടെന്‍
അരികില്‍ അണഞ്ഞൊരു രാവില്‍

പെയ്തൊഴിയാത്തൊരു പരിഭവമുണ്ടോ
പെണ്ണിന്‍ ആര്‍ദ്രമനസ്സില്‍
എന്റെ തേങ്ങല്‍ കേള്‍പ്പില്ലേ നീ
ഒന്നിനി വിളികേള്‍ക്കൂ
മറുമൊഴിയിലെ മാന്‍ കിടാവേ
വരുകീ കറുകത്തൊടിയില്‍
പൊന്നരിപ്രാവേ എങ്ങനെ നിന്നെ മറക്കും ഞാന്‍

kaṇmaṇiprāve pŏnnariprāve
ĕṅṅanĕ ninnĕ piriyuṁ ñān
nĕñjil kuṟugi kuṟugiyirikkuṁ pŏnnariprāve
ĕṅṅanĕ ninnĕ maṟakkuṁ ñān

vĕḽḽayil vĕḽḽappūvugaḽ tunniya
vĕḽḽippuḍava nivartti
mandragoḍi sārtti pinnĕ
sandragiraṇaṅṅaḽ .........
navavadhuvāyi nī nāṇaṁ pūṇḍĕn
arigil aṇaññŏru rāvil

pĕydŏḻiyāttŏru paribhavamuṇḍo
pĕṇṇin ārdramanassil
ĕnṟĕ teṅṅal keḽppille nī
ŏnnini viḽigeḽkkū
maṟumŏḻiyilĕ mān kiḍāve
varugī kaṟugattŏḍiyil
pŏnnariprāve ĕṅṅanĕ ninnĕ maṟakkuṁ ñān