Kanmanee vaa vaa

കണ്മണീ വാ വാ
Year
Language

കണ്മണി വാവാവോ പൊന്മകനേ
അമ്മതന്‍ തങ്കക്കുടമേ കണ്മണി വാവാവോ

ആ........
നിറുകയില്‍ പുല്‍കാന്‍ നിന്നച്ഛനുടനെ
നിറകണ്ണായ് വരുമെ

ചിരിതൂകും ചുണ്ടില്‍ ചുംബനം തരുമേ
വിരിയുന്ന കയ്യില്‍ പമ്പരം തരുമെ

അമ്മതന്‍ ആനന്ദ വെണ്ണിലാവേ
കണ്മണീ വാവാവോ

അമ്മതന്‍ കണിയേ അമ്മാവനിണയായ്
വലിയോനായ് തീരുമ്പോള്‍
വാനോളം പുകള്‍ നീട്ടി വിനയമാം കുട ചൂടി
വളരാനായ് അമ്മതന്‍ ഉമ്മനേടി

കണ്മണീ നീയുറങ്ങൂ
കണ്മണീ വാവാവോ

kaṇmaṇi vāvāvo pŏnmagane
ammadan daṅgakkuḍame kaṇmaṇi vāvāvo

ā........
niṟugayil pulgān ninnacchanuḍanĕ
niṟagaṇṇāy varumĕ

siridūguṁ suṇḍil suṁbanaṁ tarume
viriyunna kayyil pambaraṁ tarumĕ

ammadan ānanda vĕṇṇilāve
kaṇmaṇī vāvāvo

ammadan kaṇiye ammāvaniṇayāy
valiyonāy tīrumboḽ
vānoḽaṁ pugaḽ nīṭṭi vinayamāṁ kuḍa sūḍi
vaḽarānāy ammadan ummaneḍi

kaṇmaṇī nīyuṟaṅṅū
kaṇmaṇī vāvāvo