കനിവോലും കമനീയ ഹൃദയം യേശു
മിശിഹാ തന്‍ തിരുവുള്ളം
അതുപോലെ വേറുണ്ടോ?
ചുടുചോരചോരുമ്പോഴും വേദനയാല്‍
തിരുനെഞ്ചം നീറുമ്പോഴും
ആ..........
അപരാധം ചെയ്തവനില്‍ പ്രേമാര്‍ദ്രനായ്
മാപ്പരുളാനായ് തിരുവായാല്‍ മൊഴിയുന്നല്ലോ
കനിവോലും............
പാപത്തിനാല്‍ ഭൂമി വിറകൊള്ളവേ
അവതാരം ചെയ്തു ദൈവസുതനായിനീ
സേവനമേ മഹിതമാമ്ലോക ജീവിതമെന്നരുളി
പതിതരില്‍ കനിവിന്‍ മധുമാരി തൂകി
അഴലേ സുഖമായ് കരുതി
ലോകത്തിന്‍ പാപമേന്തി നില്‍പ്പൂ നീ നാഥാ
കനിവോലും....