കണ്ടു ഞാൻ കണ്ടു ആരും കാണാമയിൽപീലികൾ
പണ്ടേ മാനം കാണാത്ത പൊൻപീലികൾ
(കണ്ടു ഞാൻ കണ്ടു...)
ഒരുപുഴയായ് അലഞൊറിയുന്നോർമ്മകൾ
അവയിൽ കുളിരായ് കലരുന്നനുഭൂതികൾ
(ഒരു പഴയായ്...)
അഹാ... നുകരാത്ത പൂക്കൾ പോലെ
അഹാ... ഇമ വിടരും നാളുകൾ
കവിളുകളിൽ കനവുകളിൽ ഉഷസ്സുകളിൽ
പൊന്നായ പൊന്നു ചാർത്തും
അരിപിരി വള്ളിയിലൂഞ്ഞാലാടുമെൻ താരുണ്യം
(കണ്ടു ഞാൻ കണ്ടു...)
നിറമണികൾ ഉതിരും പ്രിയസന്ധ്യകൾ
മിഴിയിൽ കതിരായ് വിരിയും മോഹങ്ങൾ
(നിറമണികൾ....)
അഹാ... പുലർക്കാല നെല്ലിപ്പൂവിൻ
അഹാ... ഓമൽ പ്രതീക്ഷകളെൻ
മുടിയിഴയിൽ വനികകളിൽ രജനികളിൽ
നവരത്നപ്പൂ നിറയ്ക്കും
അണിയംപൂ ചൂടിക്കാൻ നാണിക്കും യൗവ്വനം
(കണ്ടു ഞാൻ കണ്ടു...)