കണ്ടു നിന്നെ സുന്ദരിപ്പെണ്ണേ ഏതോ കിനാവില്‍
വന്നൂ നീയെന്‍ ജീവനില്‍ പണ്ടും ഏതോ നിലാവില്‍
ഏതോ നിലാവില്‍ എന്നെന്നും ഏതോ കിനാവില്‍
(കണ്ടു നിന്നെ......)
കണ്ടു നിന്നെ സുന്ദരിപ്പെണ്ണേ
സുന്ദരി സുന്ദരി സുന്ദരിപ്പെണ്ണേ
മണ്ണിലും വിണ്ണിലും കുങ്കുമം ചാര്‍ത്തും...
സന്ധ്യേ വാ...
ഉള്ളിലും മെയ്യിലും നിന്‍ നിറം അല്പം...
പൂശിത്താ...
കാട്ടിലും മേട്ടിലും പൂമണം പെയ്യും...
കാറ്റേ വാ...
ഉള്ളിലും മെയ്യിലും ചാമരം അല്പം
വീശിത്താ....
ആ തേനല്ലിപ്പൂവുകള്‍ മൂടുമീ പാതയില്‍
ലാവണ്യമേ നീ വാ വാ
(കണ്ടു നിന്നെ സുന്ദരിപ്പെണ്ണേ)
കല്ലിനും മുള്ളിനും മുത്തുകള്‍ നല്‍കും...
മഞ്ഞേ വാ...
നെഞ്ചിലും നെഞ്ചിലും നിന്‍ കുളിര്‍ അല്പം..
കോരിത്താ....
അക്കരെ ഇക്കരെ ചിന്തുകള്‍ ചിന്തും...
മൈനേ വാ...
ചുണ്ടിലും കാതിലും നിന്‍ സ്വരമെല്ലാം
തൂകിത്താ....
ആ തേനല്ലിപ്പൂവുകള്‍ മൂടുമീ പാതയില്‍
ലാവണ്യമേ നീ വാ വാ
വന്നൂ നീയെന്‍ ജീവനില്‍ പണ്ടും ഏതോ നിലാവില്‍
കണ്ടു നിന്നെ സുന്ദരിപ്പെണ്ണേ ഏതോ കിനാവില്‍
ഏതോ കിനാവില്‍ എന്നെന്നും ഏതോ നിലാവില്‍
ഏതോ നിലാവില്‍ എന്നെന്നും ഏതോ കിനാവില്‍...
കണ്ടു നിന്നെ സുന്ദരിപ്പെണ്ണേ
സുന്ദരി സുന്ദരി സുന്ദരിപ്പെണ്ണേ....