Kandappol

കണ്ടപ്പോൾ
Year
Language

കണ്ടപ്പോളെനിക്കെന്റെ മനസ്സാകെ കുളിർ‌ന്നു്...
കരുണപ്പൂങ്കുയിലെന്റെ കരള്‍ പാടെ കവർ‌ന്നു്
കഥചൊല്ലിക്കളിയാടാന്‍ നമുക്കൊന്നിച്ചിരുന്നു്
ഖല്‍ബില്‍ പൈങ്കിളികള്‍ക്കിന്നലങ്കാരവിരുന്നു്...
വന്നാട്ടേ....
സമ്മതമെന്നുതുറന്നൊരു വാക്കു പറഞ്ഞാട്ടേ..
ഒത്തൊരുമിച്ചു കളിച്ചു രസിച്ചും
ചിത്തിരമെയ് മണിമാറിലണച്ചും
കൂടാല്ലോ....
കണ്ടപ്പോളെനിക്കെന്റെ മനസ്സാകെ കുളിർ‌ന്നു്...
കരുണപ്പൂങ്കുയിലെന്റെ കരള്‍ പാടെ കവർ‌ന്നു്...
വന്നാട്ടേ....

മുത്തേ നീ മറ്റൊരാളെ നിക്കാഹിനു് തെരക്കേണ്ട
മുട്ടാളന്‍ ബ്രോക്കറുമാരുടെ ചക്കരവാക്കു നീ കേക്കണ്ട
(മുത്തേ നീ...)
മതിയുംമാറെ പൊന്നും മിന്നും ശ്രീധനമൊന്നുമൊരുക്കേണ്ട...
മറ്റാരും നമ്മുടെ പ്രേമം കണ്ടു പനിച്ചു കിടക്കേണ്ട...
സത്തല്ലേ...ഖൽബിലൊരായിരം ആശവളര്‍ത്തിയ വിത്തല്ലേ...
മുത്തണിമണ്ഡക മെത്തവിരിപ്പില്‍
ഒത്തൊരുമിച്ചു കളിച്ചുരസിക്കാന്‍ പോകാല്ലോ....
കണ്ടപ്പോളെനിക്കെന്റെ മനസ്സാകെ കുളിർ‌ന്നു്
കരുണപ്പൂങ്കുയിലെന്റെ കരള്‍ പാടെ കവർ‌ന്നു്
വന്നാട്ടേ....

പുന്നാരം പറഞ്ഞോരോ മിടുക്കന്മാര്‍ നടക്കും
പെണ്ണുങ്ങൾ‌ക്കനുരാഗക്കഥ പാടി കൊടുക്കും
പവിഴപ്പൊൻ‌ ചുണ്ടും മാറും മേനിയും കണ്ടടുക്കും
ഒലിവോടെ സുഖഭോഗകടല്‍തന്നില്‍ രസിക്കും
എന്നിട്ടു്....
പൊന്മണി കണ്മണി എന്നു വിളിക്കല്‍ നിന്നിട്ടു്...
പെട്ടെനെ പഹയന്‍ നാടു കടക്കും
കുട്ടിയുമായ് നിന്‍ ഭാവി തകര്‍ക്കും..
പോകല്ലേ.....
കണ്ടപ്പോളെനിക്കെന്റെ മനസ്സാകെ കുളിർ‌ന്നു്
കരുണപ്പൂങ്കുയിലെന്റെ കരള്‍ പാടെ കവർ‌ന്നു്
വന്നാട്ടേ....

ഓ പെണ്ണിനെ കണ്ടാല്‍ പഞ്ചാരയടിച്ചുനടക്കണ പണിയാണു്...
ഇവന്റെ കണ്ണിനകത്തൊരു ക്യാമറയുണ്ടതിലാകനെ കെണിയാണു്...
മുന്നം കെട്ടിയ പെണ്ണിനെ പോറ്റാതെന്തിനു തുനിയുന്നു
ഞാനൊരു കന്നിക്കെട്ടിനൊരുങ്ങിയതാണിതിലെന്തിനു തുഴയുന്നു..
പോക്കിരിവേലകള്‍ കാട്ടി വിരട്ടെന്നോടു നടക്കൂല്ലാ..
തന്റെ പാട്ടിലൊതുക്കൽ പാതുമ്മാനെ നിനക്കതിനൊക്കൂല്ല...
പോലീസുദ്യോഗസ്ഥന്‍ ഞാനെന്നോര്‍മ്മ നിനക്കില്ലേ...
നിങ്ങടെ പ്രേമലീലകള്‍ ഞങ്ങടെ കമ്പിക്കൂട്ടിനകത്തല്ലേ...
ഒന്നിരിക്കെ മറ്റൊരു പെണ്ണിനെ തേടി നടക്കാമോ...
എങ്കില്‍ ലോക്കറയില്‍ ചെന്നാദ്യം കമ്പിപിടിക്കല്‍ ആണല്ലേ....
(കണ്ടപ്പോളെനിക്കെന്റെ....)

kaṇḍappoḽĕnikkĕnṟĕ manassāgĕ kuḽir‌nnu്...
karuṇappūṅguyilĕnṟĕ karaḽ pāḍĕ kavar‌nnu്
kathasŏllikkaḽiyāḍān namukkŏnniccirunnu്
khalbil paiṅgiḽigaḽkkinnalaṅgāravirunnu്...
vannāṭṭe....
sammadamĕnnuduṟannŏru vākku paṟaññāṭṭe..
ŏttŏrumiccu kaḽiccu rasiccuṁ
sittiramĕy maṇimāṟilaṇaccuṁ
kūḍāllo....
kaṇḍappoḽĕnikkĕnṟĕ manassāgĕ kuḽir‌nnu്...
karuṇappūṅguyilĕnṟĕ karaḽ pāḍĕ kavar‌nnu്...
vannāṭṭe....

mutte nī maṭrŏrāḽĕ nikkāhinu് tĕrakkeṇḍa
muṭṭāḽan brokkaṟumāruḍĕ sakkaravākku nī kekkaṇḍa
(mutte nī...)
madiyuṁmāṟĕ pŏnnuṁ minnuṁ śrīdhanamŏnnumŏrukkeṇḍa...
maṭrāruṁ nammuḍĕ premaṁ kaṇḍu paniccu kiḍakkeṇḍa...
sattalle...khalbilŏrāyiraṁ āśavaḽarttiya vittalle...
muttaṇimaṇḍaga mĕttavirippil
ŏttŏrumiccu kaḽiccurasikkān pogāllo....
kaṇḍappoḽĕnikkĕnṟĕ manassāgĕ kuḽir‌nnu്
karuṇappūṅguyilĕnṟĕ karaḽ pāḍĕ kavar‌nnu്
vannāṭṭe....

punnāraṁ paṟaññoro miḍukkanmār naḍakkuṁ
pĕṇṇuṅṅaḽ‌kkanurāgakkatha pāḍi kŏḍukkuṁ
paviḻappŏn‌ suṇḍuṁ māṟuṁ meniyuṁ kaṇḍaḍukkuṁ
ŏlivoḍĕ sukhabhogagaḍaldannil rasikkuṁ
ĕnniṭṭu്....
pŏnmaṇi kaṇmaṇi ĕnnu viḽikkal ninniṭṭu്...
pĕṭṭĕnĕ pahayan nāḍu kaḍakkuṁ
kuṭṭiyumāy nin bhāvi tagarkkuṁ..
pogalle.....
kaṇḍappoḽĕnikkĕnṟĕ manassāgĕ kuḽir‌nnu്
karuṇappūṅguyilĕnṟĕ karaḽ pāḍĕ kavar‌nnu്
vannāṭṭe....

o pĕṇṇinĕ kaṇḍāl pañjārayaḍiccunaḍakkaṇa paṇiyāṇu്...
ivanṟĕ kaṇṇinagattŏru kyāmaṟayuṇḍadilāganĕ kĕṇiyāṇu്...
munnaṁ kĕṭṭiya pĕṇṇinĕ poṭrādĕndinu tuniyunnu
ñānŏru kannikkĕṭṭinŏruṅṅiyadāṇidilĕndinu tuḻayunnu..
pokkirivelagaḽ kāṭṭi viraṭṭĕnnoḍu naḍakkūllā..
tanṟĕ pāṭṭilŏdukkal pādummānĕ ninakkadinŏkkūlla...
polīsudyogasthan ñānĕnnormma ninakkille...
niṅṅaḍĕ premalīlagaḽ ñaṅṅaḍĕ kambikkūṭṭinagattalle...
ŏnnirikkĕ maṭrŏru pĕṇṇinĕ teḍi naḍakkāmo...
ĕṅgil lokkaṟayil sĕnnādyaṁ kambibiḍikkal āṇalle....
(kaṇḍappoḽĕnikkĕnṟĕ....)