Kandam beccoru kottaan

കണ്ടം ബെച്ചൊരു കോട്ടാണ്
Year
Language

കണ്ടംബെച്ചൊരു കോട്ടാണ് പണ്ടേ കിട്ടിയ കോട്ടാണ്
മമ്മതുകാക്കാടെ കോട്ടാണ് ഇത് നാട്ടിലുമുഴുവന്‍ പാട്ടാണ്

തൊഴിലാളികളെ കൊള്ളയടിക്കണ മുതലാളികളുടെ കോട്ടല്ല
കഷ്ടതപെരുകിയ സാധുജനങ്ങടെ കണ്ണീരൊപ്പണ കോട്ടാണ്

കോട്ടിലിരിക്കണ വന്മൂട്ടേ മൂട്ടേ നീയിത് കേട്ടാട്ടേ
കടിച്ചുകൊല്ലാന്‍ വന്നാല്‍ നിന്നെ കശാപ്പുചെയ്യും മൂശേട്ടേ

വക്കീല്‍മാരുടെ കോട്ടല്ലാ ഇത് ഫക്കീര്‍ അണിയണ കോട്ടാണ്
റബ്ബിന്‍ കല്പനകേട്ടുനടക്കണ കല്‍ബിനെമൂടിയ കോട്ടാണ്

വര്‍ഷം നാലായ് കോട്ടിനകത്തൊരു വാലന്‍ പാറ്റയിരിക്കുന്നു
കോളറും തിന്ന് കീശയും തിന്ന് കോട്ടും കൂടി തിന്നല്ലേ

kaṇḍaṁbĕccŏru koṭṭāṇ paṇḍe kiṭṭiya koṭṭāṇ
mammadugākkāḍĕ koṭṭāṇ it nāṭṭilumuḻuvan pāṭṭāṇ

tŏḻilāḽigaḽĕ kŏḽḽayaḍikkaṇa mudalāḽigaḽuḍĕ koṭṭalla
kaṣṭadabĕrugiya sādhujanaṅṅaḍĕ kaṇṇīrŏppaṇa koṭṭāṇ

koṭṭilirikkaṇa vanmūṭṭe mūṭṭe nīyit keṭṭāṭṭe
kaḍiccugŏllān vannāl ninnĕ kaśāppusĕyyuṁ mūśeṭṭe

vakkīlmāruḍĕ koṭṭallā it phakkīr aṇiyaṇa koṭṭāṇ
ṟabbin kalbanageṭṭunaḍakkaṇa kalbinĕmūḍiya koṭṭāṇ

varṣaṁ nālāy koṭṭinagattŏru vālan pāṭrayirikkunnu
koḽaṟuṁ tinn kīśayuṁ tinn koṭṭuṁ kūḍi tinnalle