Kandallo

കണ്ടല്ലൊ
Work
Year
Language

കണ്ടല്ലോ പൊന്‍ കുരിശുള്ളൊരു
തിരു മലയാറ്റൂര്‍ പള്ളി
കണ്ടല്ലോ അര്‍ത്തുങ്കല്‍
പള്ളിപ്പെരുന്നാള്‍ കൊണ്ടാട്ടം
പഴമൊഴിയും പുതുവഴിയും
പൂംപുഴയും താഴ്വരയും
കാണാമറ കണ്ടു മറഞ്ഞൊരു
പെരുമലയേറി കേറിപ്പോകാം
(കണ്ടല്ലോ)

കാണാന്‍ പോകണ പൂരം
കൊടിയേറുന്നൊരു നാട്ടില്‍ (കാണാന്‍ )
മേടുണ്ട് , കാടുണ്ട്‌
കാട് നടുക്കണ പുലിയുണ്ട്
പേടിയുണ്ടോ?
ഇല്ലേയില്ല!
കൂട്ട് വേണോ?
വേണ്ടേ വേണ്ട!
പേടിയാണേല്‍ കടുക് തുളച്ചി-
ട്ടുള്ളില്‍ കേറിയൊളിച്ചോളൂ
പേടിയില്ലേല്‍ ഞങ്ങടെ കൂടെ
ഊട്ടി വരേയ്ക്കും പോന്നോളൂ !
(കണ്ടല്ലോ )

ഊട്ടിയില്‍ എത്തും നേരത്ത് ...
ഊട്ടിയില്‍ എത്തും നേരത്ത്
കൊച്ചുവെളുപ്പാന്‍കാലത്ത്
കുതിരപ്പന്തിയില്‍ ഓടാന്‍ ഓങ്ങണ
കൂറ്റന്‍ കുതിരപ്പട കാണാം
ആനയുണ്ട് !
കണ്ടേ തീരൂ!
തടാകമുണ്ട്‌!
നീന്താന്‍ കൂട്ട്വോ?
കുളിരാണെങ്കില്‍ കമ്പിളി മൂടി-
ക്കേറിയൊളിച്ചോളൂ
പേടിയില്ലേല്‍ ഞങ്ങടെ കൂടെ
കാട് കാണാന്‍ പോന്നോളൂ .....

kaṇḍallo pŏn kuriśuḽḽŏru
tiru malayāṭrūr paḽḽi
kaṇḍallo arttuṅgal
paḽḽippĕrunnāḽ kŏṇḍāṭṭaṁ
paḻamŏḻiyuṁ puduvaḻiyuṁ
pūṁpuḻayuṁ tāḻvarayuṁ
kāṇāmaṟa kaṇḍu maṟaññŏru
pĕrumalayeṟi keṟippogāṁ
(kaṇḍallo)

kāṇān pogaṇa pūraṁ
kŏḍiyeṟunnŏru nāṭṭil (kāṇān )
meḍuṇḍ , kāḍuṇḍ‌
kāṭ naḍukkaṇa puliyuṇḍ
peḍiyuṇḍo?
illeyilla!
kūṭṭ veṇo?
veṇḍe veṇḍa!
peḍiyāṇel kaḍuk tuḽacci-
ṭṭuḽḽil keṟiyŏḽiccoḽū
peḍiyillel ñaṅṅaḍĕ kūḍĕ
ūṭṭi vareykkuṁ ponnoḽū !
(kaṇḍallo )

ūṭṭiyil ĕttuṁ neratt ...
ūṭṭiyil ĕttuṁ neratt
kŏccuvĕḽuppānkālatt
kudirappandiyil oḍān oṅṅaṇa
kūṭran kudirappaḍa kāṇāṁ
ānayuṇḍ !
kaṇḍe tīrū!
taḍāgamuṇḍ‌!
nīndān kūṭṭvo?
kuḽirāṇĕṅgil kambiḽi mūḍi-
kkeṟiyŏḽiccoḽū
peḍiyillel ñaṅṅaḍĕ kūḍĕ
kāṭ kāṇān ponnoḽū .....