Kandadundo sakhee

കണ്ടതുണ്ടോ സഖീ
Year
Language

കണ്ടതുണ്ടോ സഖി കണ്ടതുണ്ടോ
കൊണ്ടല്‍ നിറം കൊണ്ട കോമളനേ

മാരനവന്‍ ശുഭം മാരനവന്‍
എന്റെ മാനസതാരിന്നു
മാധുര്യം നല്‍കിടുന്നു
സുകുമാരനവന്‍ എന്റെ മാനസതാരിന്നു
മാധുര്യം നല്‍കിടുന്നു

കാണുവാനാശിച്ചു ദേവന്റെ കോവിലില്‍
കത്തിച്ചു പൊന്‍ ദീപം
എന്റെ പ്രാണന്റെ നാഥനെഴുന്നള്ളുമീവഴി
പാര്‍ത്തിരുന്നേന്‍ തോഴി

കണ്ണടച്ചീടുമ്പോള്‍ പൊന്നിന്‍ കിനാവായി
കണ്മിഴിയില്‍ തലോടും
ഞാനാ വിണ്ണിന്മേലേറ്റം വിളിച്ചങ്ങുണരുമ്പോള്‍
വിട്ടകലത്തുപോകും

പുഞ്ചിരിക്കൊഞ്ചലും നെഞ്ചുമയക്കിടും
അഞ്ചിതനേത്രവുമായ് എന്റെ
ചഞ്ചലം തീര്‍ത്തിടുവാന്‍
എന്നിനിയും വരുമോ
ഓ.......
പ്രിയനവന്‍ എന്നിനിയും വരുമോ?
എന്മനം കൈവരുമോ
എന്നാശകള്‍ തന്നിടുമോ?

kaṇḍaduṇḍo sakhi kaṇḍaduṇḍo
kŏṇḍal niṟaṁ kŏṇḍa komaḽane

māranavan śubhaṁ māranavan
ĕnṟĕ mānasadārinnu
mādhuryaṁ nalgiḍunnu
sugumāranavan ĕnṟĕ mānasadārinnu
mādhuryaṁ nalgiḍunnu

kāṇuvānāśiccu devanṟĕ kovilil
katticcu pŏn dībaṁ
ĕnṟĕ prāṇanṟĕ nāthanĕḻunnaḽḽumīvaḻi
pārttirunnen doḻi

kaṇṇaḍaccīḍumboḽ pŏnnin kināvāyi
kaṇmiḻiyil taloḍuṁ
ñānā viṇṇinmeleṭraṁ viḽiccaṅṅuṇarumboḽ
viṭṭagalattuboguṁ

puñjirikkŏñjaluṁ nĕñjumayakkiḍuṁ
añjidanetravumāy ĕnṟĕ
sañjalaṁ tīrttiḍuvān
ĕnniniyuṁ varumo
o.......
priyanavan ĕnniniyuṁ varumo?
ĕnmanaṁ kaivarumo
ĕnnāśagaḽ tanniḍumo?