കണ്ടാല്‍ നല്ലൊരു ചേട്ടാ
കഷണ്ടിയുള്ളൊരു ചേട്ടാ
കറുകറെയെങ്കിലും ഓസിനുമോന്തി
ക്കുടിച്ചുകൊള്ളു ചേട്ടാ
സുഖിച്ചുറങ്ങാന്‍ കൊള്ളാം ഇത്
സ്വപ്നം കാണാന്‍ കൊള്ളാം
തലയ്ക്കൊരല്‍പ്പം പിടിച്ചുപോയാല്‍
സ്വപ്നം തന്നെ എല്ലാം
വഴക്കിടാതെന്‍ കള്ളി
ഒന്നൊഴിച്ചുതാടി തുള്ളി
ചെവിവരെയെത്തിയ കോപ്പവലിക്കിണ
പെണ്ണിവളെന്തൊരു പുള്ളി
മത്തുപിടിച്ചോരാന മധു-
വല്ലിതു പശുവിന്‍ കാലാ
കേട്ടാലിങ്ങനെ ലഹരിവരുന്നോര്‍
ഒത്തുകുടിച്ചാല്‍ ശേലാ
ഒഴിഞ്ഞോടീ കപ്പ്
ഇനി ഒണ്ടൊ ഇത്തിരി തപ്പ്
ഒറക്കമാണോ കറക്കമാണോ
എനിക്കൊരോര്‍മ്മത്തപ്പ്