Kanda naal mudal

കണ്ട നാള്‍ മുതല്‍
Work
Year
Language

കണ്ട നാള്‍ മുതല്‍ അന്നു
കണ്ട നാള്‍ മുതല്‍
ഒന്നു മിണ്ടുവാന്‍ കിതച്ചിടുന്നു നെഞ്ചിടിപ്പുകള്‍
നെഞ്ചിടിപ്പുമായി എത്ര
സഞ്ചരിച്ചു ഞാന്‍ (നെഞ്ചി...)
പുഞ്ചിരിച്ചു സമ്മതം തരുന്ന കാണുവാന്‍
(കണ്ട...)

പ്രണയം എന്നിലുള്ളതായി
പറഞ്ഞു തന്നു നീ
എന്റെ ഹൃദയം ഒന്നു
പണയമാക്കി വാങ്ങിയിന്നു നീ
തിരിച്ചു തന്നിടേണ്ട നീ
കൊതിച്ചു പോയി ഏറെ ഞാന്‍ (തിരിച്ചു...)
ഓമനിച്ചു നിന്നെ ഞാന്‍ സ്വന്തമാക്കുവാന്‍
(കണ്ട...)

പുലരി പോലെ മുന്നിലോ
വിരുന്നു വന്നു നീ
പ്രേമ ലഹരിയുള്ളൊരു
ഉള്ളിലിന്നു കുടിയിരുന്നു നീ
പുതച്ചിടുന്ന മഞ്ഞിലും
തിളച്ചു പോയി മാനസ്സം (പുതച്ചി...)
താമരക്കു മുന്നിലെ സുര്യനെന്നപോല്‍
(കണ്ട...)

kaṇḍa nāḽ mudal annu
kaṇḍa nāḽ mudal
ŏnnu miṇḍuvān kidacciḍunnu nĕñjiḍippugaḽ
nĕñjiḍippumāyi ĕtra
sañjariccu ñān (nĕñji...)
puñjiriccu sammadaṁ tarunna kāṇuvān
(kaṇḍa...)

praṇayaṁ ĕnniluḽḽadāyi
paṟaññu tannu nī
ĕnṟĕ hṛdayaṁ ŏnnu
paṇayamākki vāṅṅiyinnu nī
tiriccu tanniḍeṇḍa nī
kŏdiccu poyi eṟĕ ñān (tiriccu...)
omaniccu ninnĕ ñān svandamākkuvān
(kaṇḍa...)

pulari polĕ munnilo
virunnu vannu nī
prema lahariyuḽḽŏru
uḽḽilinnu kuḍiyirunnu nī
pudacciḍunna maññiluṁ
tiḽaccu poyi mānassaṁ (pudacci...)
tāmarakku munnilĕ suryanĕnnabol
(kaṇḍa...)