Kanavil nyaaan deertta

കനവില്‍ ഞാന്‍ തീര്‍ത്ത
Work
Year
Language

കനവില്‍ഞാന്‍ തീര്‍ത്ത വെണ്ണക്കല്‍ക്കൊട്ടാരം
കളിമണ്ണിന്‍ കോട്ടയായിരുന്നു
സുന്ദരയമുനയെന്നോര്‍ത്തതെന്‍ തോരാത്ത
കണ്ണുനീര്‍ച്ചാലുകളായിരുന്നു

കളിയാടാന്‍ കിട്ടിയ കനകപ്രതീക്ഷയോ
കടലാസുതോണിയായിരുന്നു
നറുമുത്തെന്നോര്‍ത്തുഞാന്‍ മാലയില്‍ കോര്‍ത്തത്
എരിയുന്ന കനല്‍ക്കട്ടയായിരുന്നു

മോഹനപ്രേമത്തിന്‍ മുന്തിരിപ്പൂന്തോട്ടം
വ്യാമോഹമരീചിക മാത്രമായി
പൊട്ടിക്കരഞ്ഞുഞാന്‍ വീഴട്ടെ ദു:ഖത്താല്‍
കത്തിജ്വലിക്കുമീ പാഴ്മരുവില്‍

kanavilñān dīrtta vĕṇṇakkalkkŏṭṭāraṁ
kaḽimaṇṇin koṭṭayāyirunnu
sundarayamunayĕnnorttadĕn dorātta
kaṇṇunīrscālugaḽāyirunnu

kaḽiyāḍān kiṭṭiya kanagapradīkṣayo
kaḍalāsudoṇiyāyirunnu
naṟumuttĕnnorttuñān mālayil korttat
ĕriyunna kanalkkaṭṭayāyirunnu

mohanapremattin mundirippūndoṭṭaṁ
vyāmohamarīsiga mātramāyi
pŏṭṭikkaraññuñān vīḻaṭṭĕ du:khattāl
kattijvalikkumī pāḻmaruvil