Kanagasvapna

കനകസ്വപ്ന
Year
Language

കനകസ്വപ്നശതങ്ങള്‍ വിരിയും
കദളീ സുമവന കന്യക ഞാന്‍
രാഗസാഗരതീരത്തുള്ളൊരു
രാജകുമാരിയല്ലോ ഞാന്‍ (കനക..)

തളിരധരങ്ങള്‍ തുറന്നു പോയാല്‍
തുരുതുരെയുതിരും നവരത്നം (2)
ശാരദരജനിയൊരുക്കിയ വെള്ളി
ത്തേരിലിറങ്ങിയ മോഹിനി ഞാന്‍ (കനക)

വാര്‍മഴവില്ലിന്‍ ഊഞ്ഞാലാടിയ
വാസരകന്യകകല്ള്‍ പോയപ്പോള്‍
പാലൊളിരാവിന്‍ നീന്താനെത്തിയ
പറുദീസായിലെ സുന്ദരി ഞാന്‍
പറുദീസായിലെ സുന്ദരി ഞാന്‍(കനക)

kanagasvapnaśadaṅṅaḽ viriyuṁ
kadaḽī sumavana kanyaga ñān
rāgasāgaradīrattuḽḽŏru
rājagumāriyallo ñān (kanaga..)

taḽiradharaṅṅaḽ tuṟannu poyāl
turudurĕyudiruṁ navaratnaṁ (2)
śāradarajaniyŏrukkiya vĕḽḽi
tteriliṟaṅṅiya mohini ñān (kanaga)

vārmaḻavillin ūññālāḍiya
vāsaraganyagakalḽ poyappoḽ
pālŏḽirāvin nīndānĕttiya
paṟudīsāyilĕ sundari ñān
paṟudīsāyilĕ sundari ñān(kanaga)