Kanagapradeeksadan

കനകപ്രതീക്ഷതന്‍
Year
Language

കനകപ്രതീക്ഷതന്‍ കണിമലര്‍താലത്തില്‍
കല്യാണപൂവുമായ് നിന്നവളേ
കതിരണിച്ചിറകറ്റു മോഹങ്ങള്‍ വീഴുമ്പോള്‍
കരയാന്‍ പോലും മറന്നവളേ

വിധിയുടെ വില്‍പ്പനശാലയില്‍ നീയൊരു
വിളയാട്ടുബൊമ്മയായ് തീര്‍ന്നുവല്ലോ(വിധിയുടെ)
വിരഹക്കിടാവിന്നു കൊണ്ടുനടക്കുവാന്‍
വിധിനിന്നെ വിലപേശി വിറ്റുവല്ലോ
(കനകപ്രതീക്ഷ...)

അമൃതനീര്‍പൊയ്കതന്‍ തീരത്തു നിന്നാലും
അതിദാഹം തീരാത്ത വേഴാമ്പല്‍ നീ
എരിയും നിന്നാത്മാവിന്നധരം നനയ്ക്കുവാന്‍
ഇനിയെന്നാ വര്‍ഷാശ്രു വന്നു ചേരും?
(കനകപ്രതീക്ഷ...)

kanagapradīkṣadan kaṇimalardālattil
kalyāṇabūvumāy ninnavaḽe
kadiraṇicciṟagaṭru mohaṅṅaḽ vīḻumboḽ
karayān poluṁ maṟannavaḽe

vidhiyuḍĕ vilppanaśālayil nīyŏru
viḽayāṭṭubŏmmayāy tīrnnuvallo(vidhiyuḍĕ)
virahakkiḍāvinnu kŏṇḍunaḍakkuvān
vidhininnĕ vilabeśi viṭruvallo
(kanagapradīkṣa...)

amṛtanīrbŏygadan dīrattu ninnāluṁ
adidāhaṁ tīrātta veḻāmbal nī
ĕriyuṁ ninnātmāvinnadharaṁ nanaykkuvān
iniyĕnnā varṣāśru vannu seruṁ?
(kanagapradīkṣa...)